
തിരുവനന്തപുരം: തമ്പാനൂരിൽ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലാണ് പ്രതിഷേധമുണ്ടായത്.
മന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡിപ്പോയ്ക്കുള്ളിൽ പ്രതിഷേധവുമായി എത്തിയത്. സമരത്തിന്റെ ഭാഗമായി കെഎസ്ആർടിസി ബസ്സുകളിൽ മന്ത്രിക്കെതിരായ പോസ്റ്ററുകൾ പ്രവർത്തകർ പതിപ്പിച്ചു. 'തുടരണോ ഈ കോഴിമന്ത്രി' എന്നെഴുതിയ പോസ്റ്ററാണ് പ്രവർത്തകർ ബസ്സിലും പരിസരത്തും പതിപ്പിച്ചത്.
പോസ്റ്ററുകൾ നീക്കംചെയ്യാനെത്തിയ പോലീസും പ്രതിഷേധക്കാരും തമ്മിൽ തമ്പാനൂർ ഡിപ്പോയിൽവെച്ച് സംഘർഷമുണ്ടായി. പ്രതിഷേധത്തിനിടെ പോലീസുകാരനെ മർദിച്ചു എന്നാരോപിച്ച് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചതോടെ സ്ഥലത്ത് സ്ഥിതിഗതി രൂക്ഷമാവുകയായിരുന്നു. പോലീസ് പോസ്റ്ററുകൾ കീറാൻ ശ്രമിച്ചത് പ്രവർത്തകർ തടഞ്ഞതോടെ പോലീസുമായി ഉന്തും തള്ളും ഉണ്ടായി.
Content Highlights: Youth Congress activists staged a protest at Thampanoor KSRTC depot., Protesters demanded the resignation of Transport Minister K.B. Ganesh Kumar., Clash erupted between police and protesters over the removal of anti-minister posters., Police arrested protesters following allegations of assaulting an officer.
Published: 11 Mar 2026, 01:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented