
തിരുവനന്തപുരം: ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ച്. മാർച്ചിനുശേഷം പ്രവർത്തകർ ക്ലിഫ് ഹൗസിന് മുന്നിൽ സി.പി.എം കോഴിഫാം എന്ന് എഴുതിയ ബോർഡ് സ്ഥാപിച്ചു. എം.മുകേഷ്, പി.ശശി, കടകംപള്ളി സുരേന്ദ്രന്‍, കെ.ബി ഗണേഷ്‌കുമാര്‍, തോമസ് ഐസക്ക് എന്നിവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുന്നതാണ് ബോർഡ്.
കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയത്തിൽ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിന് മുന്നില്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ പോസ്റ്റര്‍ പതിച്ചിരുന്നു. ഇതിനെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് ക്ലിഫ് ഹൗസിലേക്ക് പ്രതിഷേധമാർച്ച് നടത്തിയത്. പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് പ്രവര്‍ത്തകരെ തടഞ്ഞു. ബാരിക്കേഡിന് മുകളിലും പ്രവര്‍ത്തകര്‍ സിപിഎം കോഴി ഫാം എന്നെഴുതിയ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മാധ്യമങ്ങളോട് സംസാരിക്കവേ സിപിഎം കോഴി ഫാമാണ് എന്ന പറഞ്ഞിരുന്നു.
കേരളത്തിലേറ്റവും വലിയ ലൈംഗിക ആരോപണം നേരിടുന്ന യുവജന പ്രസ്ഥാനം ഡിവൈഎഫ്ഐയും എസ്എഫ്‌ഐയുമാണെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു.
Content Highlights: youth congress protest against cpm
Published: 26 Aug 2025, 01:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented