
കോട്ടയം: വിദ്യാഭ്യാസവകുപ്പുമന്ത്രി എൻ. ഷംസുദ്ദീൻ ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലുമായി കൂടിക്കാഴ്ച നടത്തി. പരസ്പരം കുറേയധികം കാര്യങ്ങൾ ചർച്ച ചെയ്യാൻ ഉണ്ടായിരുന്നെന്ന് മന്ത്രി കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. ചില പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ചെന്നും അതിൽ ചെയ്യാൻ പറ്റുന്നത് ചെയ്യുമെന്നും ഷംസുദ്ദീൻ പറഞ്ഞു. നിരവധി സംഭാവനകൾ വിദ്യാഭ്യാസ രംഗത്ത് സഭ നൽകിയിട്ടുണ്ട്. സഭയുടെ ആവശ്യങ്ങളും അവരെ വിശ്വാസത്തിൽ എടുത്തും മുന്നോട്ടുപോകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അധ്യാപക നിയമനത്തിൽ ആർക്കും ആശങ്ക ഇല്ലാത്ത തരത്തിൽ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുമെന്നും മന്ത്രി പറഞ്ഞു. ഭിന്നശേഷി അധ്യാപക നിയമനങ്ങളിൽ കഴിഞ്ഞ കുറെ നാളുകളായി പ്രതിസന്ധിയുണ്ട്. അത് പരിഹരിക്കാനുള്ള നീക്കമാണ് നടത്തിയത്. ആ നീക്കത്തിൽ അപാകതകൾ ഉണ്ടെങ്കിൽ അത് ചൂണ്ടിക്കാണിച്ചതും പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുമായുള്ള ചർച്ചയിൽ പൊതുവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് സഭ കുറച്ച് പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ചെന്ന് ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ പറഞ്ഞു. തുറന്ന മനസ്സോടെ അവ പരിഹരിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചില ഉത്തരവുകളിൽ വ്യക്തതക്കുറവുകൾ സംഭവിച്ചിട്ടുണ്ട്. അവ എങ്ങനെയും വ്യാഖ്യാനിക്കാം എന്ന സ്ഥിതിയുണ്ട്. അത് ഭാവിയിൽ എയ്ഡഡ് മാനേജ്‌മെന്റ്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലേക്ക് മാറുമെന്ന് ആശങ്കയുണ്ട്. ഇക്കാര്യങ്ങളെല്ലാം തന്നെ പരിഹരിക്കാമെന്ന് മന്ത്രി ഉറപ്പു നൽകിയെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു.
Content Highlights: Education Minister N. Shamsudeen held discussions with Changanassery Archbishop Mar Thomas Tharayil in Kottayam., Addressed concerns regarding teacher appointments and issues related to differently-abled teacher quotas., The Church raised concerns about ambiguities in general education department orders affecting aided managements., The Minister assured that all legitimate concerns and ambiguities in orders will be resolved transparently.
Published: 05 Oct 2026, 01:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented