ഇടുക്കി: മദ്യത്തില്‍ ബാറ്ററി വെള്ളം ചേര്‍ത്ത് കുടിച്ച യുവാവ് മരിച്ചു. വണ്ടിപ്പെരിയാര്‍ കല്ലുവേലിപ്പറമ്പില്‍ ജോബിനാണ് (40) അബദ്ധത്തില്‍ മദ്യത്തില്‍ ബാറ്ററി വെള്ളം ചേര്ത്തുകുടിച്ചതിനെത്തുടര്ന്ന് മരിച്ചത്. ഇദ്ദേഹത്തിനൊപ്പം മദ്യം കഴിച്ച് ഗുരുതരാവസ്ഥയിലായ വണ്ടിപ്പെരിയാര്‍ സ്വദേശി പ്രഭു(40) കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നോടെ കുമളിയിലാണ് സംഭവം. ജോബിനും പ്രഭുവും മറ്റ് മൂന്ന് സുഹൃത്തുക്കളോടൊപ്പം തമിഴ്നാട്ടിൽ നിന്ന വരികയായിരുന്നു. തിരുപ്പൂരില്‍ വെച്ച് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച വണ്ടിപ്പെരിയാര്‍ ചുരുക്കളം അപ്പര്‍ഡിവിഷന്‍ സ്വദേശി പ്രതാപിന്റെ മൃതദേഹവുമായി വീട്ടിലേക്ക് വരുന്ന വഴി കുമളിയിൽ വാഹനം നിർത്തിയിരുന്നു.
ഈസമയം ഇവരുടെ കൈവശമുണ്ടായിരുന്നു മദ്യം എടുക്കുകയും കുടിവെള്ളമാണെന്നുകരുതി ആംബുലന്‍സില്‍ സൂക്ഷിച്ചിരുന്ന ബാറ്ററിവെള്ളം ചേര്‍ത്ത് കഴിക്കുകയുമായിരുന്നു. പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവരെ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജോബിനെ രക്ഷിക്കാനായില്ല. പ്രഭുവിനെ പ്രഥമശുശ്രൂഷ നല്കി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Content Highlights: young man died after consuming alcohol mixed with battery water in vandiperiyar
Published: 21 Nov 2024, 05:46 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented