പാലക്കാട്: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റിനെതിരായ പീഡനാരോപണത്തിൽ പ്രതികരണവുമായി പരാതിക്കാരി. നൂറുക്കണക്കിന് ആളുകൾക്ക് മുന്നിൽവെച്ചാണ് തന്നെ മർദിച്ചതെന്ന് പരാതിക്കാരി വാർത്തകുറിപ്പിൽ വ്യക്തമാക്കി. സ്ത്രീസുരക്ഷയെ കുറിച്ച് പറയാൻ സി കൃഷ്ണകുമാറിന് എന്ത് യോഗ്യതയാണുള്ളതെന്നും അവർ ചോദിച്ചു.
താനല്ല പരാതി ചോർത്തിയതെന്നും സംസ്ഥാന ഉപാധ്യക്ഷന്‍ നെല്ലും പതിരും ബോധ്യപ്പെടുമെന്നാണ് പ്രതീക്ഷയെന്നും പരാതിക്കാരി പറയുന്നു. പരാതി നൽകുന്ന സമയത്ത് നിയമപരമായി പല കാര്യങ്ങളിലും വ്യക്തത ഇല്ലായിരുന്നു. ആദ്യകാലത്ത് ഒരു അഭിഭാഷകന്റെ പോലും സഹായം ഇല്ലാതെയാണ് താൻ പൊരുതിയത്. അതുകൊണ്ടുതന്നെ പലപ്പോഴും തിരിച്ചടികൾ നേരിട്ടു. രാഷ്ട്രീയ സ്വാധീനം മൂലം പലരും ഈ കേസ് ഏറ്റെടുക്കുന്നതിൽനിന്നും ഒഴിഞ്ഞുമാറി. പരാതിക്കാരി പറയുന്നു.
തനിക്ക് മർദമേറ്റപ്പോൾ സുരേഷ് ഗോപി നൽകിയ പണം ഉപയോഗിച്ചാണ് സർജറി അടക്കമുള്ള ചികിത്സ നടത്തിയതെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. പോലീസ് അന്ന് ശരിയായ രീതിയിൽ കേസ് അന്വേഷിച്ചില്ലെന്നും അവർ ആരോപിക്കുന്നു.
കുറച്ചുവർഷം മുൻപ് കൃഷ്ണകുമാറിൽനിന്ന് ലൈംഗിക അതിക്രമം നേരിട്ടുവെന്നാണ് പാലക്കാട് സ്വദേശിനിയായ യുവതി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് നൽകിയ പരാതിയിൽ ആരോപിച്ചിരുന്നത്. തുടർന്ന് എളമക്കരയിലെ ആർഎസ്എസ് സംസ്ഥാന ഓഫീസിലെത്തി ഗോപാലൻകുട്ടി മാസ്റ്ററോടും പിന്നീട് ബിജെപി നേതാക്കളായ വി. മുരളീധരനോടും എം.ടി. രമേശിനോടും പരാതി ഉന്നയിച്ചു. നീതി ലഭ്യമാക്കാമെന്നും കൃഷ്ണകുമാറിനെതിരേ നടപടി കൈക്കൊള്ളാമെന്നും എല്ലാവരും ഉറപ്പുനൽകി. എന്നാൽ, ഇതുവരെ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല, യുവതി പരാതിയിൽ ആരോപിക്കുന്നു.
Content Highlights: woman accusing BJP leader C. Krishnakumar of assault questions his stance on women`s safety
Published: 28 Aug 2025, 04:33 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented