
രാജാക്കാട്: ചിന്നക്കനാലിനുസമീപം സിങ്കുകണ്ടത്ത് കാട്ടാനയ്ക്ക് മുന്നിൽപ്പെട്ട യുവാവിനെ ആന തുമ്പിക്കൈക്ക് അടിച്ച് വീഴ്ത്തി. ചിന്നക്കനാൽ സിങ്കുകണ്ടം കൊച്ചുതയ്യിൽ മധുവിനാണ് (33) സാരമായി പരിക്കേറ്റത്. വനംവകുപ്പ് ഉദ്യോഗസ്ഥരും ആർ.ആർ.ടി. സംഘവും എത്തി കാട്ടാനയെ തുരത്തി.
ആനയുടെ ആക്രമണത്തിൽ മധുവിന് മുഖത്തും നെഞ്ചിനും കാലുകൾക്കും പരിക്കേറ്റിട്ടുണ്ട്. മേഖലയിൽ കാട്ടാന ഇറങ്ങിയത് അറിയാതെ കൃഷിയിടത്തിലേക്ക് നടന്നുപോകുമ്പോഴാന് മധുവിനെ കാട്ടാന ആക്രമിച്ചത്. വേലിക്കരികിൽ മറഞ്ഞ് നിന്നിരുന്ന കാട്ടാന തുമ്പിക്കൈകൊണ്ട് യുവാവിനെ അടിച്ച് വീഴ്ത്തുകയായിരുന്നു.
പരിക്ക് പറ്റിയ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് മധുവിനെ രാജാക്കാട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും ആർ.ആർ.ടി. സംഘവും സ്ഥലത്ത് ഉടൻ എത്തി. മധുവിന്റെ ചികിത്സയ്ക്കാവശ്യമായ നടപടികൾ വനംവകുപ്പ് സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം ചിന്നക്കനാൽ മേഖലയിലെ കാട്ടാനശല്യത്തിന് ശാശ്വതമായ പരിഹാരം കാണണമെന്ന ആവശ്യം ശക്തമാവുകയാണ്. വേനൽ കടുത്തതോടെ ചിന്നക്കനാൽ സിങ്കുകണ്ടം മേഖലകളിൽ വീണ്ടും കാട്ടാനശല്യം രൂക്ഷമായതായി പ്രദേശത്ത് സ്ഥിതിചെയ്യുന്ന സെയ്ന്റ് തോമസ് ഇവാഞ്ജലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ വികാരി ഫാ.ക്രിസ്റ്റഫർ ഷാബു മാതൃഭൂമിയോടുപറഞ്ഞു.
Content Highlights: A 33-year-old man was attacked by a wild elephant in Chinnakanal, Idukki.
Published: 17 Mar 2026, 08:22 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented