കാട്ടകാമ്പാൽ (തൃശ്ശൂർ): വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന ഒൻപതുവയസ്സുകാരിക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു സംഭവം. കാട്ടകാമ്പാൽ പഞ്ചായത്ത് ഓഫീസിനുസമീപം പെരുമ്പുള്ളി നഗറിൽ താമസിക്കുന്ന അന്നിക്കര സുബ്രഹ്‌മണ്യന്റെയും അശ്വതിയുടെയും മകൾ ദേവികയ്ക്കാണ് പരിക്കേറ്റത്. വീട്ടുകാർ ബഹളംവെച്ചതിനെത്തുടർന്ന് കാട്ടുപന്നി തൊട്ടടുത്തുള്ള റബ്ബർ തോട്ടത്തിലേക്ക് ഓടിമറഞ്ഞു.

To advertise here,

വാരിയെല്ലിന്റെ മുകൾഭാഗത്ത് ആഴത്തിൽ പരിക്കേറ്റ ദേവികയെ പഴഞ്ഞി കോട്ടോൽ പ്രൈമറി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് കാട്ടുപന്നിശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.