സ്കൂട്ടര്‍ അശ്രദ്ധമായി ഓടിച്ച് അപകടമുണ്ടാക്കിയെന്നാരോപിച്ചാണ് സ്വന്തം ഭര്‍ത്താവിനെതിരേ ഭാര്യ കോടതിയെ സമീപിച്ചത്.

കിഴക്കമ്പലം: ഭർത്താവ് ഓടിച്ച സ്‌കൂട്ടർ അപകടത്തിൽപ്പെട്ട് പരിക്കേറ്റ ഭാര്യ കോടതിയിലെത്തി നൽകിയ പരാതിയിൽ ഭർത്താവിന്റെ പേരിൽ പോലീസ് കേസെടുത്തു. സ്‌കൂട്ടർ അശ്രദ്ധമായി ഓടിച്ച് അപകടമുണ്ടാക്കിയെന്നാരോപിച്ചാണ് സ്വന്തം ഭർത്താവിനെതിരേ ഭാര്യ കോടതിയെ സമീപിച്ചത്.
വെങ്ങോല അറയ്ക്കപ്പടി പുതുക്കുടി വീട്ടിൽ സൈനബ (47)യാണ് ഭർത്താവ് യൂസഫിനെതിരേ ക്രിമിനൽ കേസ് കൊടുത്തത്. കഴിഞ്ഞ ഏപ്രിൽ 16-ന് രാത്രി 9.30-ഓടെ ഭർത്താവ് ഓടിച്ച സ്‌കൂട്ടറിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.
ചീനിക്കുഴി റബർ പാർക്ക് റോഡിലെ എ.ടി.എം. കൗണ്ടറിന് സമീപമുള്ള ഹമ്പിൽ കയറിയപ്പോൾ വാഹനം നിയന്ത്രണം നഷ്ടപ്പെടുകയും സൈനബ റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. അമിതവേഗത്തിലും അശ്രദ്ധമായും വാഹനം ഓടിച്ചതിനെ തുടർന്നാണ് അപകടമെന്നും മുഖത്തും പുരികത്തിനും ഗുരുതര പരിക്കേറ്റെന്നുമാണ് പരാതി.
കോലഞ്ചേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി സ്വകാര്യ പരാതി സ്വീകരിച്ച് അന്വേഷണത്തിനായി കുന്നത്തുനാട് പോലീസിന് കൈമാറി.
Content Highlights: Wife files criminal complaint against husband after scooter accident, Incident occurred on April 16 in Kizhakkambalam, Victim sustained serious injuries due to alleged negligent driving, Kunnathunad police investigating following court order
Published: 13 Jul 2026, 07:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented