225 സി.എം മഴയാണ് ഈ മേഖലയിൽ ഇതുവരെ പെയ്തത്. കനത്ത മഴ രക്ഷാപ്രവർത്തനത്തിന് തടസ്സമുണ്ടാക്കുന്നുണ്ട്.

മേപ്പാടി/വയനാട്: തുരങ്കപാതയ്ക്ക് സമീപം മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. ഒരാൾ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഏഴ് പേരെ കാണാതായി. ഏഴ് പേർ ആശുപത്രിയിൽ ചികിത്സയിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു. മീനങ്ങാടിയിൽനിന്നുള്ള രക്ഷാപ്രവർത്തകർ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. കോഴിക്കോട് നിന്നുള്ള സംഘവും സ്ഥലത്തെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിർമാണം നടക്കുന്ന മേഖലയിലെ മണ്ണ് നീക്കംചെയ്യണമെന്ന് നേരത്തെ തന്നെ കരാറുകാരോട് ആവശ്യപ്പെട്ടിരുന്നു. ദുരന്തനിവാരണ വകുപ്പ് ചെയർമാനും ജില്ലാ കളക്ടറും ജൂൺ 20-ന് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊതുമാരാമത്ത് വകുപ്പ് മന്ത്രിയും ഇക്കാര്യം കോൺട്രാക്ടർമാരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും കരാറുകാർ ഈ നിർദേശം പാലിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
225 സെന്റിമീറ്റർ മഴയാണ് ഈ മേഖലയിൽ ഇതുവരെ പെയ്തത്. കനത്ത മഴ രക്ഷാപ്രവർത്തനത്തിന് തടസ്സമുണ്ടാക്കുന്നുണ്ട്. എട്ട് എക്സ്‌കവേറ്റർ സ്ഥലത്തുണ്ട്. അതുപയോഗിച്ചാണ് ഇപ്പോൾ രക്ഷാപ്രവർത്തനം നടത്തുന്നത്. ദൗർഭാഗ്യകരമായ ദുരന്തമാണുണ്ടായത്. സർക്കാരിന്റെ ഭാഗത്തുനിന്ന് പ്രവർത്തനങ്ങൾ പരാമാവധി ഏകോപിപ്പിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വയനാട് തുരങ്കപാത നിർമാണമേഖലയിലെ മീനാക്ഷി പാലത്തിനടുത്തുള്ള കുന്ന് വലിയ തോതിൽ ഇടിഞ്ഞ് റോഡിലേക്കും അടുത്തുള്ള പുഴയിലേക്കും പതിക്കുകയായിരുന്നു. വാഹനങ്ങളും മണ്ണിനടിയിലുള്ളതായി സംശയിക്കുന്നുണ്ട്. അപകടത്തിൽനിന്ന് രക്ഷപ്പെട്ട ആറുപേർ മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലാണ് ചികിത്സയിലുള്ളത്. ഹിര സുരേഷ്, ദിലീപ്, സൂരജ്, സഞ്ജയ് താപുർ, രജനീഷ്, തന്മയ് ഘോഷ് എന്നിവരാണ് ചികിത്സയിലുള്ളത്.
Content Highlights: One confirmed death with seven people reported missing following a landslide near the Wayanad tunnel construction site., CM V.D. Satheesan alleged that contractors ignored prior safety warnings issued on June 20 to remove soil., Heavy rainfall of 225 CM and difficult terrain are hampering ongoing rescue operations involving eight excavators., Search efforts are focused on potential vehicles trapped under the debris near the Meenakshi bridge area.
Published: 07 Jul 2026, 02:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented