വെള്ളമുണ്ട(വയനാട്): എട്ടേനാലിൽനിന്നു തുടങ്ങി വാരാമ്പറ്റ പടിഞ്ഞാറത്തറയിൽ അവസാനിക്കുന്ന റോഡ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനംചെയ്തു.

To advertise here,

രാഹുൽഗാന്ധി എം.പി.യായിരിക്കെ കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തി സി.ആർ.ഐ. ഫണ്ട് വകയിരുത്തിയതാണ് റോഡ് നവീകരിക്കാൻ തുക അനുവദിച്ചതെന്നും ഇത് സംസ്ഥാനപദ്ധതിയാക്കിയാണ് ഉദ്ഘാടനം ചെയ്യുന്നതെന്ന് ആരോപിച്ച് യു.ഡി.എഫ്. ഉദ്ഘാടനച്ചടങ്ങിൽനിന്നു വിട്ടുനിന്നു. ഈ റോഡിനായി അനുവദിച്ച 15 കോടി രൂപ ഉൾപ്പെടെ വയനാട് ലോക്‌സഭാ മണ്ഡലത്തിലെ 10 റോഡുകളുടെ നവീകരണത്തിന് സെൻട്രൽറോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ ഉൾപ്പെടുത്തി 145 കോടിരൂപയാണ് അനുവദിച്ചിരുന്നത്. ജില്ലയിലെ ആറുറോഡുകളാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്. ഈ കാര്യങ്ങൾ മറച്ചുവെച്ച് പൂർണമായും സംസ്ഥാനപദ്ധതിയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഉദ്ഘാടനപരിപാടികൾ ആസൂത്രണം ചെയ്തതെന്ന് യു.ഡി.എഫ്. കുറ്റപ്പെടുത്തി.

സ്ഥലം എം.പി.യെ അവഗണിച്ചാണ് ഉദ്ഘാടനപരിപാടികൾ തീരുമാനിച്ചതെന്നും യു.ഡി.എഫ്. വെള്ളമുണ്ട പഞ്ചായത്ത് ചെയർമാൻ പി.സി. ഇബ്രാഹിംഹാജിയും കൺവീനർ ഷാജി ജേക്കബും പറഞ്ഞു.

ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി ഒ.ആർ. കേളു അധ്യക്ഷത വഹിച്ചു. വാർഡംഗങ്ങളായ കെ.ടി. ഷിംന, എം.പി. സുരേഷ് ബാബു, ആർ.ജെ.ഡി. പ്രതിനിധി ഷബീറലി വെള്ളമുണ്ട തുടങ്ങിയവർ സംസാരിച്ചു.