കല്പറ്റ: വയനാട് മീനങ്ങാടി അപ്പാട്, മൈലമ്പാടി പ്രദേശങ്ങളെ വിറപ്പിച്ച കടുവ കൂട്ടിലായി. പാമ്പുംകൊല്ലി കാവുങ്ങല്‍ കുര്യന്റെ വീടിന്റെ സമീപത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.
ചൊവ്വാഴ്ച രാത്രി 9.15-ഓടെയാണ് കടുവ കൂട്ടിലായത്. തിങ്കളാഴ്ച വൈകീട്ടാണ് കൂടുസ്ഥാപിച്ചത്. കഴിഞ്ഞദിവസം മാത്രം മൂന്ന് വളര്‍ത്തുമൃഗങ്ങളെ ആ കടുവ കൊന്നിരുന്നു. രണ്ട് ആടിനേയും ഒരാട്ടിന്കുട്ടിയേയുമാണ് കടുവ കൊന്നത്.
നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്നായിരുന്നു വനംവകുപ്പ് കൂടുസ്ഥാപിച്ചത്. ഈ കൂട്ടിലാണ് 24 മണിക്കൂറിനുള്ളില്‍ കടുവ കുടുങ്ങിയത്. കടുവയെ താത്കാലികമായി സുല്‍ത്താന്‍ബത്തേരി കുപ്പാടിയിലുള്ള പരിചരണകേന്ദ്രത്തിലേക്ക് മാറ്റും.
Content Highlights: Tiger killed three goats trapped
Published: 12 Mar 2024, 10:45 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented