
പൊയിനാച്ചി : കളിചിരി പ്രായത്തിൽ അർബുദ ബാധിതനായ അഞ്ചുവയസ്സുകാരൻ അലൻ ദീപേഷിന്റെ ചികിത്സച്ചെലവിനായി കൈകോർക്കുകയാണ് നാട്. ആറുമാസം മുൻപാണ് രോഗം തിരിച്ചറിഞ്ഞത്. ആദ്യം തലശ്ശേരി കാൻസർ സെന്ററിൽ ചികിത്സിച്ചു. തുടർന്ന് കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ ചികിത്സ തുടർന്ന അലൻ ഇപ്പോൾ എറണാകുളം ആസ്റ്റർ മെഡിസിറ്റി ആസ്പത്രിയിലാണ്.
കരളിന്റെ പ്രവർത്തനത്തെ രോഗം കാര്യമായി ബാധിച്ചതിനാൽ ഉടനെ ശസ്ത്രക്രിയ വേണമെന്ന് നിർദേശിച്ചിരിക്കുകയാണ് ഡോക്ടർമാർ. ഇതിനും തുടർ ചികിത്സയ്ക്കും അനുബന്ധ ചെലവുകൾക്കുമായി ഏകദേശം 25 ലക്ഷം രൂപ വരും. ഫ്രീലാൻഡ് ഫോട്ടോഗ്രാഫറായ പി.പി. ദീപേഷിന്റെയും സൗമ്യയുടെയും മകനാണ് അലൻ. ഭീമമായ ചികിത്സച്ചെലവ് താങ്ങാൻ കുടുംബത്തിന് ശേഷിയില്ല. കുട്ടിയുടെ ചികിത്സാകാര്യങ്ങൾക്ക് പിന്നാലെയായതിനാൽ ദീപേഷിന്റെ വരുമാനവും നിലച്ചു.
നാട്ടുകാരുടെയും ബന്ധുക്കളുടെയും മറ്റും സഹായത്തിനുപുറമെ വലിയൊരു തുക കടം വാങ്ങിയുമാണ് ഇതുവരെയുള്ള ചികിത്സ നടത്തിയത്. ഇനിയുള്ള ചികിത്സച്ചെലവുകൾ കണ്ടെത്താനാകാതെ പകച്ചുനിൽക്കുന്ന കുടുംബത്തെ സഹായിക്കാൻ സമിതി രൂപവത്കരിച്ചിരിക്കുകയാണ് നാട്ടുകാർ. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ. രക്ഷാധികാരിയും ഉദുമ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി അധ്യക്ഷയുമായ കമ്മിറ്റിയാണ് പ്രവർത്തിക്കുന്നത്.
സഹായധനം സ്വരൂപിക്കുന്നതിനായി സൗത്ത് ഇന്ത്യൻ ബാങ്ക് ഉദുമ ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 0617053000006910. ഐ.എഫ്.എസ്. കോഡ്: SIBL0000617. ഗൂഗിൾ പേ നമ്പർ: 7306144238.
Content Highlights: five year old boy alan dipesh treatment aide
Published: 13 May 2024, 07:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented