
പാലക്കാട്: സംസ്ഥാനത്തെ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണത്തിൽ മന്ത്രി വി. ശിവൻകുട്ടിയെ പരിഹസിച്ച് കോൺഗ്രസ് നേതാവും തൃത്താലയിലെ സ്ഥാനാർഥിയുമായ വി.ടി. ബൽറാം.
‘ഒരു ചോദ്യം.. ഈ പവർകട്ട് എന്ന് കേട്ടിട്ട് എത്ര കാലമായി???’ എന്ന ശിവൻകുട്ടിയുടെ 2024 ഏപ്രിൽ അഞ്ചാം തീയതിയിലെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ സ്‌ക്രീൻ ഷോട്ട് പങ്കുവെച്ചുകൊണ്ട് അപ്പൂപ്പന്റെ ചോദ്യത്തിന് മറുപടിയുണ്ടോ കുട്ടികളേ? എന്നാണ് ബൽറാമിന്റെ ചോദ്യം.
വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിരക്കായ 117 ദശലക്ഷം യൂണിറ്റിന് മീതേ എത്തിയതോടെയാണ് സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തി തുടങ്ങിയിട്ടുള്ളത്. രാത്രികാലങ്ങളിൽ 15 മിനിറ്റ് ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്താൻ വൈദ്യുതി ബോർഡ് വാക്കാൽ നിർദേശം നൽകി. ഒരാഴ്ച മുന്നേ തന്നെ മലബാർ മേഖലയിലെ ചിലഭാഗങ്ങളിൽ ലോഡ് ഷെഡ്ഡിങ് ആരംഭിച്ചിരുന്നു.
പിന്നാലെ കൊച്ചി, തിരുവിതാംകൂർ മേഖലയിലും 10-15 മിനിറ്റ് വൈദ്യുതനിയന്ത്രണം ആരംഭിച്ചു. എന്നാൽ ലോഡ് ഷെഡ്ഡിങ് ആരംഭിച്ചിട്ടില്ലെന്നും വൈദ്യുതി പ്രതിസന്ധി നേരിടാൻ ചില നിർദേശങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തുകയാണ് എന്നാണ് കെഎസ്ഇബി അധികൃതർ പറയുന്നത്.
Content Highlights: VT Balram shares a 2024 social media post by Minister Sivankutty to highlight current power issues., Kerala faces unannounced power cuts due to record-high electricity consumption exceeding 117 million units., KSEB denies formal load shedding but acknowledges regulatory adjustments in Malabar, Kochi, and Travancore regions., 15-minute power restrictions reported across multiple districts.
Published: 25 Apr 2026, 10:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented