
കോട്ടയം: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിനെതിരെ ആഞ്ഞടിച്ച് വി.എം. സുധീരൻ. ഈ തിരഞ്ഞെടുപ്പ് സമ്പ്രദായം ശരിയല്ലെന്നും ഇത് യൂത്ത് കോൺഗ്രസിന് ഗുണമല്ല എന്ന് തിരഞ്ഞെടുപ്പ് കാലത്ത് തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
'മെമ്പർഷിപ്പ് നൽകിയാണ് തിരഞ്ഞെടുപ്പ് നടത്തേണ്ടത്. യൂണിറ്റ് സമ്മേളനങ്ങൾ നടത്തിയാണ് നേരത്തെ തിരഞ്ഞെടുപ്പ് നടത്തിയിരുന്നത്. ഡൽഹിയിൽനിന്ന് നോമിനേറ്റ് ചെയ്യുന്ന രീതി ശരിയല്ല. ഇക്കാര്യം നേരത്തെ തന്നെ എല്ലാ വേദികളിലും ഞാൻ പറഞ്ഞിട്ടുണ്ട്. ഇപ്പോഴുള്ള സിസ്റ്റം മനുഷ്യനുമായി ബന്ധപ്പെടാത്തതാണ്. ഇങ്ങനെ ഒരു സംവിധാനം എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ?' - വി.എം. സുധീരൻ ചോദിച്ചു.
കോൺഗ്രസിനകത്തെ ഗ്രൂപ്പിനെതിരേയും സുധീരൻ ആഞ്ഞടിച്ചു. കോൺഗ്രസിൽ നേരത്തെ രണ്ടു ഗ്രൂപ്പായിരുന്നെങ്കിൽ ഇപ്പോൾ അഞ്ചു ഗ്രൂപ്പായി എന്ന് പറഞ്ഞ സുധീരൻ രണ്ട് ഗ്രൂപ്പ് തന്നെ ഒഴിവാകണമെന്ന് ആത്മാർഥമായി ആഗ്രഹിച്ച ആളാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് ഇനി ഇല്ലെന്ന് ആവർത്തിച്ച സുധീരൻ 2004-ൽ തന്റെ പേര് പ്രഖ്യാപിച്ചപ്പോൾ തന്നെ താല്പര്യമുണ്ടായിരുന്നില്ലെന്നും അന്ന് മത്സരിക്കേണ്ടതില്ലായിരുന്നുവെന്ന് പിന്നീട് തോന്നിയെന്നും പറഞ്ഞു.
കേരളത്തിൽ നടക്കുന്നത് സർ സിപി മോഡൽ ഭരണമാണ്. സമരത്തെ അടിച്ചമർത്തുന്നത് സിപി രാമസ്വാമി അയ്യരുടെ ശൈലിയിലാണ്. കമ്മ്യൂണിസ്റ്റ് ശൈലിയിൽ അല്ല ഭരണം നടക്കുന്നത്. ജനങ്ങളിൽ നിന്ന് അകന്നത് കൊണ്ടാണ് സർക്കാർ ഒരു പി.ആർ. ശൈലിയിൽ രംഗത്ത് വന്നത്. സർക്കാർ നടത്തുന്നത് പാഴ്‌വേലയാണെന്നും സുധീരന്‍ വിമര്‍ശിച്ചു.
Content Highlights: vm sudheeran against youth congress election
Published: 21 Nov 2023, 12:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented