തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലുകളിലൊന്നായ എംഎസ്സി തുര്‍ക്കി ബുധനാഴ്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തി. കപ്പല്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ തുറമഖത്ത് അടുപ്പിക്കുന്നത്. മാത്രമല്ല, ദക്ഷിണേഷ്യയില്‍ ഒരു തുറമുഖത്ത് ഈ കപ്പലെത്തുന്നതും ആദ്യമായാണ്. സിംഗപ്പൂരില്‍നിന്നാണ് കപ്പല്‍ വിഴിഞ്ഞത്തേക്ക് എത്തിയത്.
ലോകത്തെ ഏറ്റവും വലിയ പ്രകൃതി സൗഹൃദ ചരക്കുകപ്പലാണ് എംഎസ്സി തുര്‍ക്കി. ഇതിന് 399.93 മീറ്റര്‍ നീളവും 61.33 മീറ്റര്‍ വീതിയും 33.5 മീറ്റര്‍ ആഴവുമുണ്ട്. 1995 മുതല്‍ ലോകത്തെ എല്ലാ പ്രധാന സമുദ്രപാതയിലും ചരക്കെത്തിക്കുന്ന കപ്പലാണ് എംഎസ്സി തുര്‍ക്കി.
എട്ടുമാസം കൊണ്ട് അഞ്ചേകാല്‍ ലക്ഷം കണ്ടെയ്നറുകളാണ് വിഴിഞ്ഞം തുറമുഖം കൈകാര്യം ചെയ്തത്. ഈ മാസം അവസാനത്തോടെ തുറമുഖം ഔദ്യോഗികമായി കമ്മീഷന് ചെയ്തേക്കും.
Content Highlights: Ultra-large vessel MSC Turkiye docks at Vizhinjam port
Published: 09 Apr 2025, 04:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented