തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റിനേത്തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ നിര്‍മാണം പുരോഗമിക്കുന്ന വിഴിഞ്ഞം തുറമുഖത്ത് കനത്ത് നാശം.വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പണിയുടെ ഭാഗമായിയിട്ട പുലിമുട്ടിന്റെ കല്ലുകള്‍ ഒലിച്ചുപോയി. 

ഏകദേശം 175 മീറ്റര്‍ സ്ഥലത്തെ പുലിമുട്ടാണ് കടലെടുത്തത്. വിഴിഞ്ഞം പദ്ധതിക്കായി നിര്‍മാണം പൂര്‍ത്തിയായ ഭാഗത്തെ പുലിമുട്ടാണ് കടലെടുത്തിരിക്കുന്നത്. കാലാവസ്ഥ അനുകൂലമായ ശേഷമേ കൃത്യമായ നാശനഷ്ടം കണക്കാക്കാന്‍ സാധിക്കുകയുള്ളൂയെന്ന് അധികൃതര്‍ അറിയിച്ചു. 

Content Highlights: Vizhinjam International Seaport