വട്ടോളി (കോഴിക്കോട്): ഗർഭിണിയായ സഹപ്രവർത്തകയുടെ സന്തോഷത്തിൽ പങ്കുചേർന്ന് അധ്യാപകപരിശീലനത്തിനിടെ വളകാപ്പുചടങ്ങ് നടത്തിയതിന്റെ വീഡിയോ വൈറലായതോടെ പുലിവാലുപിടിച്ച് അധ്യാപകർ. എതിർത്തും അനുകൂലിച്ചും അധ്യാപകരും പൊതുസമൂഹവും സാമൂഹികമാധ്യമങ്ങളിൽ പ്രതികരിച്ചതോടെ സംസ്ഥാന പ്രോജക്ട് ഓഫീസർ, ബിപിഒയിൽനിന്ന് വിശദീകരണം തേടി.
കുന്നുമ്മൽ ബിആർസിയുടെ നേതൃത്വത്തിൽ വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പരിശീലനപരിപാടിക്ക് വന്ന എൽപി വിഭാഗം അധ്യാപകരാണ് ചടങ്ങ് നടത്തിയത്. പരിശീലനപരിപാടി പൂർത്തിയായശേഷമാണ് ചടങ്ങ് സംഘടിപ്പിച്ചതെന്ന് അധ്യാപകർ പറയുന്നു. മേയ് 13 മുതൽ 17 വരെ നടന്ന ആദ്യഘട്ടപരിശീലനത്തിന്റെ അവസാനദിവസമായിരുന്നു പരിപാടി.
ബിആർസി അധികൃതർ അറിയാതെയാണ് അധ്യാപകർ പരിപാടി നടത്തിയതെന്ന് ജില്ലാ പ്രോജക്ട് ഓഫീസർ ഡോ. അബ്ദുൽ ഹക്കീം പറഞ്ഞു. അധ്യാപകപരിശീലനത്തിന് യോജ്യമല്ലാത്ത പരിപാടികൾ പൂർണമായി ഒഴിവാക്കാൻ കർശനനിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.
വളകാപ്പ്
ഗർഭിണിയായ സ്ത്രീയെ അനുഗ്രഹിക്കാനും കുഞ്ഞിന്റെ സുരക്ഷിതമായ ജനനത്തിനുമായി ഏഴാംമാസത്തിലോ ഒൻപതാം മാസത്തിലോ നടത്തുന്ന ചടങ്ങാണിത്. തമിഴ്നാടിനടുത്ത സ്ഥലങ്ങളിലാണ് ഈ ചടങ്ങ് കൂടുതലായും നടക്കാറുള്ളത്. മധുരപലഹാരങ്ങളും വസ്ത്രങ്ങളും ആഭരണങ്ങളും ഉൾപ്പെടെയുള്ള സമ്മാനങ്ങളുമായി ബന്ധുക്കളും അയൽക്കാരുമൊക്കെ ചടങ്ങിൽ എത്തും.
Content Highlights: baby shower during teacher training sparks debate
Published: 20 May 2025, 09:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented