വാണിമേൽ (കോഴിക്കോട്): വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ അടിയന്തരപ്രവൃത്തികൾക്കായി ചെലവഴിച്ച വകയിൽ ലഭിക്കാനുള്ളത് ഒൻപതുലക്ഷത്തോളം രൂപ. മൂന്നുലക്ഷം രൂപ നേരത്തേ റവന്യു അധികാരികൾ കൈമാറിയിരുന്നു. ഉരുൾപൊട്ടൽ ദുരന്തത്തിൽ വിലങ്ങാട് മലയോരത്തെ വിവിധ സ്ഥലങ്ങളിൽ നടത്തിയ അടിയന്തരപ്രവൃത്തികളുടെ ബില്ലാണ് ഒരുമാസം പിന്നിട്ടിട്ടും ലഭിക്കാൻ ബാക്കിയുള്ളത്.
വാഹനങ്ങൾ ഓടിയ വകയിലും ഭക്ഷണംവാങ്ങിയതും പെട്രോൾ, ഡീസൽ, മണ്ണുമാന്തിയുപയോഗിച്ച് നടത്തിയ പ്രവൃത്തികളുടെ ബില്ലുമാണ് ഇനിയും പാസാകാനുള്ളത്. ബില്ലുകൾ റവന്യു അധികാരികൾക്ക് സമർപ്പിച്ചിട്ടുണ്ട്. പരിശോധനകൾക്കുശേഷം കളക്ടറിൽനിന്ന് അനുമതി ലഭിക്കുന്നതോടെ പണം ലഭ്യമാകുമെന്ന് അധികൃതർ പറഞ്ഞു. അടിയന്തരസ്വഭാവത്തോടെ നടത്തിയ പ്രവൃത്തികളുടെ ബില്ലുകൾ വൈകുന്നതാണ് പ്രവൃത്തി ഏറ്റെടുത്തുചെയ്തവർക്ക് പ്രയാസംസൃഷ്ടിക്കുന്നത്. വാഹനം ഓടിയതുൾപ്പെടെയുള്ള ബില്ലുകളിൽ ചില അവ്യക്തതകളുണ്ടായിരുന്നു. ഇതേത്തുടർന്ന് റവന്യു വകുപ്പ് ഉദ്യോഗസ്ഥർ വില്ലേജ് ഉദ്യോഗസ്ഥരിൽനിന്നും ഇത് വീണ്ടും പരിശോധിച്ച് ഇതിന്റെ വ്യക്തതവരുത്തിയിട്ടുണ്ട്. ബില്ലുകൾ ഉടൻ ലഭ്യമാക്കാനുള്ള നടപടികൾ വേഗത്തിൽ നടന്നുവരുന്നതായി തഹസിദാർ ഡി. രഞ്ജിത്ത് പറഞ്ഞു.
അതിനിടെ, വിലങ്ങാട് മലയോരത്തുനിന്നും വൻതോതിൽ മരങ്ങൾ കടത്തുന്നതായുള്ള പ്രചരണത്തിനെതിരേ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തിറങ്ങിയിട്ടുണ്ട്. ഉരുൾപൊട്ടൽ ദുരന്തംമൂലം കടുത്തപ്രയാസം നേരിടുന്ന നാട്ടുകാർക്കെതിരേ നടത്തുന്ന ഇത്തരം പ്രചരണത്തിനെതിരേ സാമൂഹികമാധ്യമങ്ങളിൽ വൻ ജനരോഷമാണുയർന്നിട്ടുള്ളത്. ഉരുൾപൊട്ടൽ ദുരന്തംമൂലം സ്വന്തം കൃഷിഭൂമിയിലെ മരങ്ങൾ വെട്ടുന്നതുപോലും മരംകൊള്ളയാണെന്ന ചിലകേന്ദ്രങ്ങളുടെ വ്യാഖ്യാനമാണ് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയത്.
Content Highlights: vilangad landslide fund did not allowed from revenue department
Published: 09 Sept 2024, 08:03 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented