തിരുവനന്തപുരം: വ്യാജരേഖ ചമയ്ക്കല്‍ കേസില്‍ മുന്‍ എസ്.എഫ്.ഐ നേതാവ് കെ. വിദ്യയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് എ.ബി.വി.പി നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്ക് നേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധം അക്രമാസക്തമായതോടെ പ്രവര്‍ത്തകരെ നീക്കംചെയ്യാന്‍ പോലീസ് ലാത്തിവീശി.
വെള്ളിയാഴ്ച 12 മണിയോടെ പാളയം രക്തസാക്ഷി മണ്ഡപത്തില്നിന്നായിരുന്നു പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്. പ്രതിഷേധം തടയാന്‍ സെക്രട്ടറിയേറ്റിലെ നോര്‍ത്ത് ഗേറ്റിന് മുന്നില്‍ സ്ഥാപിച്ച ബാരിക്കേഡ് മറിച്ചിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ഉദ്ഘാടന പ്രസംഗത്തിന് ശേഷം പ്രവർത്തകർ വീണ്ടും ബാരിക്കേഡ് ചാടിക്കടക്കാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ ചില വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റതോടെ പ്രകോപിതരായ വിദ്യാര്‍ഥികള്‍ പോലീസുമായി ഉന്തുംതള്ളുമായി. ഇതോടെ പോലീസ് ലാത്തിവീശുകയായിരുന്നു.
ചിതറിയോടിയി വിദ്യാര്‍ഥികള്‍ പിന്നീട് പോലീസിനു നേരേ കല്ലെറിഞ്ഞു. ചില വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റുചെയ്ത് പോലീസ് വാഹനത്തിലേക്ക് മാറ്റി.
Content Highlights: vidhya certificate controvery, abvp secretariate march
Published: 16 Jun 2023, 02:10 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented