തിരുവനന്തപുരം: കോളേജ് ഹോസ്റ്റലിലേയും ക്യാമ്പസുകളിലേയും ലഹരിമാഫിയ-റാഗിങ് സംഘങ്ങളെ അമർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെ.എസ്.യു തിരുവനന്തപുരം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ നേതൃത്വത്തിലായിരുന്നു സമരം.
അലോഷ്യസ് സംസാരിച്ചുകൊണ്ടിരിക്കവെ സെക്രട്ടേറിയറ്റിനു മുൻപിൽവെച്ച ബാരിക്കേഡ് പ്രവർത്തകർ ചാടിക്കടക്കാൻ ശ്രമിച്ചതോടെ പോലീസ് ജല പീരങ്കി പ്രയോഗിക്കുകയായിരുന്നു. ബാരിക്കേഡ് മറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചതോടെ പോലീസ് വീണ്ടും പ്രവർത്തകർക്കുനേരെ ജലപീരങ്കി ഉപയോഗിച്ചു. തുടർന്ന്, ജലപീരങ്കി വാഹനത്തിന് മുകളിൽ കയറാൻ ശ്രമിച്ച കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാറിനെ ബലംപ്രയോഗിച്ച് പോലീസ് താഴെ ഇറക്കിയതോടെ പ്രതിഷേധം കനത്തു.
ഇതോടെ പോലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. നാല് റൗണ്ട് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞുപോകാൻ തയ്യാറായില്ല. കുറച്ചു പ്രവർത്തകർ സെക്രട്ടേറിയറ്റിന്റെ മതിൽ ചാടിക്കടക്കാൻ ശ്രമിച്ചെങ്കിലും നേതാക്കളെത്തി ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു.
Content Highlights: Clash at KSU Secretariat March
Published: 17 Feb 2025, 02:37 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented