കൊച്ചി: പഞ്ചായത്ത് ഓഫീസിൽ മാലിന്യം തള്ളി പ്രതിഷേധം. വെങ്ങോല പഞ്ചായത്ത് ഓഫീസിൽ ജീവനക്കാർ ജോലി ചെയ്യുന്ന ക്യാബിന് ഉള്ളിലാണ് മാലിന്യം തള്ളി പ്രതിഷേധിച്ചത്. വെങ്ങോല സ്വദേശി അനൂപ് എന്നയാളാണ് വാഹനത്തിൽ മാലിന്യവുമായെത്തി പഞ്ചായത്ത് ഓഫീസിനകത്ത് തള്ളിയത്.

To advertise here,

ഉച്ചയോടു കൂടിയായിരുന്നു സംഭവം. മാലിന്യനീക്കം സുഖമായി നടക്കുന്നില്ലെന്നും പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് മാലിന്യം പഞ്ചായത്ത് ഓഫീസിനുള്ളിൽ തള്ളിയതെന്നാണ് അനൂപ് വ്യക്തമാക്കുന്നത്. 

എന്നാൽ, മാലിന്യനീക്കം കൃത്യമായി നടക്കുന്നുണ്ടെന്നാണ് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കുന്നത്. അനൂപ് പഞ്ചായത്ത് ഓഫീസിനുള്ളിൽ കൊണ്ടുവന്നിട്ട മാലിന്യം പഞ്ചായത്ത് മേഖലയിലുള്ള മാലിന്യം പോലുമല്ലെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. മാലിന്യത്തിൽ നിന്ന് കിട്ടിയവയിൽ മറ്റു ചിലയിടങ്ങളിലെ മേൽവിലാസം ഒക്കെ അടങ്ങിയ സാധനങ്ങളാണെന്നും പഞ്ചായത്ത് അധികൃതർ വ്യക്തമാക്കുന്നു. 

പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.