
വീണാ എസ്. നായര്‍, വീണാ എസ്. നായര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച മാലയുടെ ചിത്രം | Photo: Mathrubhumi & facebook.com/advveenanair1
തിരുവനന്തപുരം: തന്റെ മാലയും താലിയും കാണാതായെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വീണാ എസ്. നായര്‍. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഇക്കാര്യം പങ്കുവെച്ചത്. മാലയുടെ ചിത്രവും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
ഒക്ടോബര്‍ 26-ന് രാത്രി പത്തരയ്ക്ക് ശേഷമാണ് മാലയും താലിയും കാണാതായതെന്നും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. ആരുടെയെങ്കിലും കൈയില്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ അറിയിക്കണമെന്നും വില്‍പ്പനയ്‌ക്കോ പണയത്തിനോ എത്തിയതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പൂജപ്പുര പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിക്കണമെന്നും വീണാ എസ്. നായര്‍ ഫെയ്‌സ്ബുക്കിലൂടെ അഭ്യര്‍ഥിച്ചു.
Content Highlights: Youth Congress leader Veena S. Nair reports her gold necklace and thali missing. Filed a police complaint. Seeking public assistance to locate the lost items.
Published: 29 Oct 2025, 03:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented