തിരുവനന്തപുരം: വഖഫ് ബില്‍ പാസായാല്‍ മുനമ്പം പ്രശ്‌നം പരിഹരിക്കപ്പെടില്ലെന്ന യുഡിഎഫ് നിലപാട് കേന്ദ്രമന്ത്രി കിരണ്‍ റിജിജുവും ശരിവച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. യുഡിഎഫ് നിലപാടാണ് ശരിയെന്ന ബില്‍ അവതരിപ്പിച്ച മന്ത്രിക്ക് പോലും സമ്മതിക്കേണ്ടിവന്നു. മുനമ്പത്തെ സംബന്ധിച്ചിടത്തോളം ഒരിക്കലും അവസാനിക്കാത്ത നിയമപോരാട്ടങ്ങള്‍ക്ക് വാതില്‍ തുറന്നിടുന്നതാണ് വഖഫ് ഭേദഗതി ബില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്ത് പ്രതിസന്ധിയുണ്ടായാലും മുനമ്പം പ്രശ്‌നം രമ്യമായി പരിഹരിക്കുമെന്ന് യുഡിഎഫിന് ഉറപ്പുണ്ട്. പ്രശ്‌നപരിഹാരത്തിന് ഇപ്പോള്‍ തടസമായി നില്‍ക്കുന്നത് സംസ്ഥാന സര്‍ക്കാരും സര്‍ക്കാരിന് കീഴിലുള്ള വഖഫ് ബോര്‍ഡുമാണെന്നും വി.ഡി സതീശന്‍ വിമര്‍ശിച്ചു. വഖഫ് ട്രിബ്യൂണലില്‍നിന്ന് അനുകൂല വിധി പ്രതീക്ഷിച്ചിരുന്ന മുനമ്പം നിവാസികളെ പാടേ നിരാശപ്പെടുത്തുന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും ട്രിബ്യൂണലിനെതിരെ വഖഫ് ബോര്‍ഡ് ഹൈക്കോടതിയില്‍ പോയത് മുനമ്പം നിവാസികളോടുള്ള വഞ്ചനയാണെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.
മുനമ്പത്തേത് വഖഫ് ഭൂമിയല്ല എന്നാണ് ഭൂമി നല്‍കിയ സേട്ടിന്റെ കുടുംബവും ഭൂമി വാങ്ങിയ ഫറൂഖ് കോളേജും ട്രീബ്യൂണലില്‍ വ്യക്തമാക്കിയത്. എന്നാല്‍, പ്രശ്‌ന പരിഹാര സാധ്യത തെളിഞ്ഞുവന്നപ്പോള്‍ സര്‍ക്കാര്‍ തന്നെ അത് അട്ടിമറിക്കുകയായിരുന്നെന്നും വി.ഡി സതീശന്‍ ആരോപിച്ചു. വഖഫ് ഭേദഗതി ബില്ലിന് മുന്‍കാല പ്രാബല്യമില്ലെന്ന് കേന്ദ്രമന്ത്രി നേരത്തെ സമ്മതിച്ചിട്ടുണ്ട്. പിന്നെ എങ്ങനെയാണ് മുനമ്പം വിഷയം ശാശ്വതമായി പരിഹരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. രണ്ട് സമുദായങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ ലാഭം കാത്തിരിക്കുകയാണ് ബിജെപിയെന്നും അദ്ദേഹം ആരോപിച്ചു.
Content Highlights: vd satheeshan says that udf stand have been approved by central minister
Published: 15 Apr 2025, 06:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented