
പറവൂർ: മുഖ്യമന്ത്രി വി.ഡി. സതീശന്റെ 62-ാം ജന്മദിനം അദ്ദേഹത്തിന്റെ മണ്ഡലമായ പറവൂരിൽ ആഘോഷിച്ചു. ഞായറാഴ്ച രാവിലെ പറവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ സ്കൂൾ ബസ്സിന്റെ ഫ്ലാഗ് ഓഫ് കർമത്തിനായി എത്തിയതായിരുന്നു അദ്ദേഹം. ഈ വേളയിൽ സ്കൂൾ പിടിഎ, എസ്.എം.സി സ്റ്റാഫ് എന്നിവർ ചേർന്ന് മുഖ്യമന്ത്രിക്കായി പ്രത്യേക ജന്മദിന കേക്ക് ഒരുക്കിയിരുന്നു.
സ്കൂളിലെ വേദിയിൽ വച്ച് പ്രധാനാധ്യാപിക റാണി മേരി മാതയും പിടിഎ ഭാരവാഹി ബി. അനിൽ കുമാറും ചേർന്ന് കേക്ക് മുഖ്യമന്ത്രിയുടെ മുന്നിലെത്തിച്ചു. തുടർന്ന് വേദിയിൽ വച്ച് കേക്ക് മുറിച്ച മുഖ്യമന്ത്രി, വേദിയിലുണ്ടായിരുന്ന വിദ്യാർഥിക്ക് മധുരം നൽകി സന്തോഷം പങ്കുവെച്ചു. നിരവധി നാട്ടുകാർ മുഖ്യമന്ത്രിയ്ക്ക് ജന്മദിനാശംസ നേരാനെത്തിയിരുന്നു.
Content Highlights: VD Satheesan celebrated his 62nd birthday in his constituency, Paravur., Celebrations held at Paravur Government Higher Secondary School., Event included the flag-off of a new school bus., Birthday cake cutting ceremony with school staff and PTA members., Celebration aligned with the Chathayam star in Karkidakam.
Published: 31 May 2026, 02:13 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented