
കണ്ണൂർ: വടകര എംപിയായി തിരഞ്ഞെടുക്കപ്പെട്ട ഷാഫി പറമ്പിലിന്റെ വിജയാഘോഷത്തിൽ പങ്കെടുക്കുന്നതിൽ വനിതാ ലീഗ് പ്രവർത്തകർക്ക് വിലക്ക്. വനിതാ പ്രവർത്തകർ ആഘോഷ പ്രകടനങ്ങളിൽ പങ്കെടുന്നത് വിലക്കി കൊണ്ട് മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി ഓഡിയോ സന്ദേശം അയച്ചു.
കൂത്തുപറമ്പ് മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി ഷാഹുൽ ഹമീദാണ് ആഘോഷ പ്രകടനങ്ങളിൽ പങ്കെടുന്നത് വിലക്കി കൊണ്ട് ഓഡിയോ സന്ദേശം അയച്ചത്. വെള്ളിയാഴ്ച വൈകീട്ട് കണ്ണൂർ പാനൂരിൽ യുഡിഎഫ് പാനൂർ നിയോജക മണ്ഡലം കമ്മറ്റി നടത്തുന്ന പരിപാടിയിലാണ് വിലക്ക്. റോഡ് ഷോയിലും പ്രകടനത്തിലും പങ്കെടുക്കുന്നതിനാണ് വിലക്ക്.
അടുക്കും ചിട്ടയുമുള്ള ആഘോഷം മതിയെന്നും ആവേശത്തിമിർപ്പിന് മതപരമായ നിയന്ത്രണം അനുവദിക്കുന്നില്ലെന്നുമാണ് ഓഡിയോ സന്ദേശത്തിൽ പറയുന്നത്. വനിതാ ലീഗ് പ്രവർത്തകരുടെ സാന്നിധ്യം ഉണ്ടാവണം, എന്നാൽ റോഡ് ഷോയിലും ആഘോഷ പ്രകടനങ്ങളിലും പങ്കെടുക്കേണ്ടതില്ല. അഭിവാദ്യം അർപ്പിച്ചാൽ മാത്രം മതിയെന്നുമാണ് നിർദേശം. അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നിർദേശമെന്നും സന്ദേശത്തിലുണ്ട്. വോട്ടെണ്ണൽ ദിവസം വനിതാ ലീഗ് പ്രവർത്തകർ റോഡിലിറങ്ങി ആഘോഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിലക്ക്.
Content Highlights: vanitha league members banned from participating in victory celebrations
Published: 07 Jun 2024, 09:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented