വൈക്കം: എല്ലാ തെറ്റുകളെയും ന്യായീകരിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നെഹ്‌റുവിന്റെ പേരിനെ മറയാക്കുകയാണെന്ന് എ.ഐ.ടി.യു.സി. ദേശീയ വർക്കിങ് പ്രസിഡന്റ് ബിനോയ് വിശ്വം. നെഹ്‌റു ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ വി.ഡി. സതീശനെ ചൂലെടുത്തടിച്ചേനെ എന്നും അദ്ദേഹം പറഞ്ഞു.

To advertise here,

ആയുധങ്ങളില്ലാതെ പുസ്തകങ്ങളും സോഷ്യൽമീഡിയ നൽകിയ ആശയവിനിമയ സാധ്യതകളുമായിരുന്നു രാജ്യംകണ്ട ഐതിഹാസികമായ വിദ്യാർഥി പ്രക്ഷോഭത്തിന്റെ സമരായുധങ്ങൾ. സമാധാനപരമായ സമരത്തിന്റെ പുതിയമുഖം അവർ കാണിച്ചുതന്നു.

മോദി സർക്കാരിന്റെ ധാർഷ്ട്യം യുവതയുടെ ഇച്ഛാശക്തിക്ക് മുന്നിൽ നിരുപാധികം മുട്ടുമടക്കി. ആ സമരഐക്യം ഇനിയും മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.

കേരള സ്റ്റേറ്റ് ചെത്തുതൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി.) സംസ്ഥാന സമ്മേളനം വൈക്കത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫെഡറേഷൻ പ്രസിഡന്റ് കെ.പി. രാജേന്ദ്രൻ അധ്യക്ഷതവഹിച്ചു.

സി.ഐ.ടി.യു. ഫെഡറേഷൻ ജനറൽസെക്രട്ടറി കെ. പ്രസാദ്, ഐ.എൻ.ടി.യു.സി. ഫെഡറേഷൻ പ്രസിഡന്റ് അജിത് ആറ്റിങ്ങൽ, എ.ഐ.ടി.യു.സി. സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി. ബിനു, വൈസ് പ്രസിഡന്റ് സി.കെ. ശശിധരൻ, നേതാക്കളായ അഡ്വ. വി.എസ്. സുനിൽകുമാർ, കെ.ജി. ശിവാനന്ദൻ, അഡ്വ. വി.കെ. സന്തോഷ് കുമാർ, ടി.ജെ. ആഞ്ജലോസ്, ജോൺ വി.ജോസഫ്, ടി.എൻ. രമേശൻ, ആർ. സുശീലൻ, പി.ജി. തൃഗുണസെൻ, കെ.എൻ. ഗോപി എന്നിവർ പ്രസംഗിച്ചു.

വൈക്കം വലിയകവലയിലെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയോടെയാണ് സമ്മേളനത്തിന് തുടക്കംകുറിച്ചത്. ശനിയാഴ്ച സമാപിക്കും.