തിരുവനന്തപുരം: പ്രതിപക്ഷനേതാവായി വി.ഡി. സതീശനെ തിരഞ്ഞെടുത്ത ഹൈക്കമാന്‍ഡ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. കേരളത്തിലെ കോണ്‍ഗ്രസിന്റെ നന്മയ്ക്ക് ഹൈക്കമാന്‍ഡിന്റെ തീരുമാനം ഉതകട്ടെയെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷനേതാവിനെ തിരഞ്ഞെടുക്കുന്നതിനായി സോണിയാഗാന്ധിയെ ചുമതലപ്പെടുത്തുന്ന പ്രമേയം പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പാസ്സാക്കിയതായും അത് കേരളത്തിലെ എല്ലാ കോണ്‍ഗ്രസ് എംഎല്‍എമാരുടേയും കൂട്ടായ തീരുമാനമായി കണക്കാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതുവരെ ചെയ്യാത്ത കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ സ്വാഭാവികമായും അനുഭവപരിചയം ആര്‍ജിച്ചെടുക്കാന്‍ വി.ഡി സതീശന് സാധിക്കുമെന്നാണ് തന്റെ വിശ്വാസമെന്ന് മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കിയത് സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം മറുപടി നല്കി.
Content Highlights: V D Satheesan Opposition Leader Thiruvanchoor Radhakrishnan responds
Published: 22 May 2021, 11:59 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented