കണ്ണൂർ: മണ്ഡലത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങളും ജനങ്ങളോടുള്ള സൗമ്യമായ ഇടപെടലുമാണ് അഴീക്കോട്ട് കെ.വി. സുമേഷിന് രണ്ടാമൂഴത്തിന് അനുകൂല ഘടകമായത്. ശക്തമായ മത്സരം കാഴ്ചവെച്ച പോരാട്ടത്തിൽ 349 വോട്ടുകൾക്കാണ് മുസ്‌ലിം ലീഗിന്റെ കരീം ചേലേരിയെ തോൽപ്പിച്ചത്.
64,951 വോട്ടുകളാണ് കെ.വി. സുമേഷ് നേടിയത്. 64,602 വോട്ടുകൾ കരീം ചേലേരി നേടി. ബി.ജെ.പി. സ്ഥാനാർഥി കെ.കെ. വിനോദ് കുമാറിന് 17,476 വോട്ടുകൾ ലഭിച്ചു. മണ്ഡലത്തിൽ ആകെ 1,48,413 വോട്ടർമാരാണുള്ളത്. ഇതിൽ 1,46,287 വോട്ടുകൾ പോൾ ചെയ്തു. 845 തപാൽ വോട്ടുകളും 1281 ഹോം വോട്ടുകളും ചെയ്തു.
സുമേഷിന്റെയും കരീം ചേലേരിയുടെയും പേരിന് സാമ്യമുള്ള അപരൻമാരുണ്ടായിരുന്നു. വി.വി. അബ്ദുൾ കരിം-235, കരീം ചന്ദ്രോത്ത്- 115, കെ. സുമേഷ് കുമാർ-106, ടി.പി. സുമേഷ്-124 വോട്ടുകൾ എന്നിങ്ങനെ വോട്ട് ലഭിച്ചു. എസ്.യു.സി.െഎ. സ്ഥാനാർഥി രേഷ്മ രവിക്ക് 227 വോട്ടും നോട്ടയ്ക്ക് 576 വോട്ടും ലഭിച്ചു.
നെഞ്ചിടിപ്പ് കൂട്ടി, അവസാനനിമിഷം ചെറിയ ഭൂരിപക്ഷത്തിനാണ് മത്സരവിജയം എൽ.ഡി.എഫ്. ഉറപ്പിച്ചത്. യു.ഡി.എഫിനും എൽ.ഡി.എഫിനും മണ്ഡലത്തിൽ ഒരുപോലെ ശക്തിയുണ്ടെന്നതാണ് മത്സരം കടുപ്പിച്ചത്. മണ്ഡലത്തിലെ വികസനത്തുടർച്ചയ്ക്ക് പിന്തുണ വേണമെന്നാണ് സുമേഷ് ജനങ്ങൾക്ക് മുന്നിൽ വെച്ച അഭ്യർഥന. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നനിലയിൽ നടത്തിയ പ്രവർത്തനങ്ങളുടെ കരുത്തുമായാണ് മത്സരിക്കാനെത്തിയത്.
2021-ലെ തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിലെ കെ.എം. ഷാജിയെ 6141 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് സുമേഷ് ആദ്യമായി നിയമസഭയിലെത്തിയത്.
Published: 05 May 2026, 07:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented