കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസില്‍ യാത്രക്കാര്‍ക്കുമേല്‍ പെട്രോളൊഴിച്ച് തീയിട്ട സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. സംഭവത്തില്‍ കേരള സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം തുടര്‍നടപടി കൈക്കൊള്ളുമെന്ന് മന്ത്രി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കുന്നത് പരിഗണിക്കും. അതേസമയം ക്രമസമാധാനം സംസ്ഥാന വിഷയമാണെന്നും മന്ത്രി വ്യക്തമാക്കി.
സംഭവം ആസൂത്രിതമാണെന്നതിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ എന്‍.ഐ.എ. ഉള്‍പ്പെടെ അന്വേഷിക്കും. അതിനിടെ തീയിട്ട സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ രൂപവത്കരിച്ചു. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തെ രൂപവത്കരിച്ചെന്ന് ഡി.ജി.പി. അനില്‍കാന്ത് അറിയിച്ചു. പ്രതിയെക്കുറിച്ച് നിര്‍ണായക സൂചനകള്‍ ലഭിച്ചെന്നും ഡി.ജി.പി. പറഞ്ഞു.
നോയിഡ സ്വദേശിയാണ് പ്രതിയെന്നാണ് സൂചന. പ്രതിക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.
Content Highlights: union railway minister's reaction to the train fire incident, kozhikode
Published: 03 Apr 2023, 04:24 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented