തിരുവനന്തപുരം: കത്തുവിവാദത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രനെതിരെയുള്ള പ്രതിഷേധം ദിനംപ്രതി ഏറിവരുന്നു. തിങ്കളാഴ്ച,  നഗരസഭയ്ക്കു മുന്നില്‍ യു.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ ചാണകവെള്ളം തളിച്ച് ശുദ്ധകലശം നടത്തിയാണ് പ്രതിഷേധമറിയിച്ചത്. മേയര്‍ രാജിവെയ്ക്കണമെന്ന ആവശ്യവുമായാണ് സമരം.

To advertise here,

മേയര്‍ നഗരസഭയിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പാണ് പ്രതീകാത്മകമായി ശുദ്ധികലശം നടത്തിയത്. ഉള്ളിലേക്ക് കടക്കാന്‍ കൗണ്‍സിലര്‍മാര്‍ക്ക് അനുമതി ലഭിക്കാത്തതിനാല്‍  നഗരസഭയ്ക്ക് പുറത്തുള്ള  കാര്‍ പോര്‍ച്ചിന്റെ ഭാഗത്താണ് പൂവും ചാണകവെള്ളവുമൊക്കെയായി പ്രതിഷേധം സംഘടിപ്പിച്ചത്. 

യൂത്ത് കോണ്‍ഗ്രസിലെ നേതാക്കളടങ്ങുന്ന സത്യഗ്രഹവും നഗരസഭയ്ക്ക് പുറത്ത് നടത്തി. ബി.ജെ.പി. കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ കര്‍ഷകമോര്‍ച്ച പ്രതിഷേധമാര്‍ച്ചും നഗരസഭയ്ക്ക് വെളിയില്‍ നടന്നു

placeholder
നഗരസഭയ്ക്കുമുന്നില്‍ ചാണകവെള്ളവും പൂവുമുപയോഗിച്ച് യു.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ ശുദ്ധികലശം നടത്തിയപ്പോള്‍ | Photo : Mathurbhumi News

മേയര്‍ക്കെതിരെയുള്ള പ്രതിഷേധം ശക്തമാക്കുമെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ അറിയിച്ചതിനാല്‍ ശക്തമായ നിരീക്ഷണം പോലീസ് ഏര്‍പ്പെടുത്തിയിരുന്നു. സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങാതിരിക്കാന്‍ നഗരസഭയ്ക്ക് ഉള്ളിലും പുറത്തുമായി കനത്ത പോലീസ് സുരക്ഷയുമുണ്ട്.