
ഉദയംപേരൂർ നടക്കാവിൽ സിപിഎം ഓഫീസിൽ പങ്കജാക്ഷൻ ആത്മഹത്യ ചെയ്തതറിഞ്ഞ് തടിച്ചുകൂടിയവർ
ഉദയംപേരൂര്‍(എറണാകുളം): സിപിഎം ഉദയംപേരൂര്‍ നോര്‍ത്ത് മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി തേരേക്കല്‍ ടി.എസ്. പങ്കജാക്ഷനെ (65) പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നിലവില്‍ ലോക്കല്‍ കമ്മിറ്റിയംഗമാണ്. വെള്ളിയാഴ്ച രാവിലെ നടക്കാവിലെ സിപിഎം ഓഫീസില്‍ വായനമുറിയിലാണ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പങ്കജാക്ഷന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി പാര്ട്ടിക്കാര് തന്നെ പറയുന്നുണ്ട്. ചില പ്രശ്നങ്ങളുടെ പേരില്‍ ഇദ്ദേഹത്തിനെതിരെ പാര്‍ട്ടി നടപടി എടുക്കാന്‍ തീരുമാനിച്ചതായും അറിയുന്നു. സ്വന്തം വീടുവരെ വിറ്റിരുന്നു. മത്സ്യത്തൊഴിലാളി യൂണിയന് (സിഐടിയു) ജില്ലാ കമ്മിറ്റിയംഗമാണ്. മുന്‍ സംസ്ഥാന കമ്മിറ്റിയംഗവുമാണ്. മുന്‍പ് യൂണിയന് ഏരിയാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: സിപിഎം തൃപ്പൂണിത്തുറ ഏരിയാ കമ്മിറ്റിയംഗവും മുളന്തുരുത്തി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ഭാസുരാദേവി. മത്സ്യത്തൊഴിലാളി യൂണിയന് (സിഐടിയു) ജില്ലാ പ്രസിഡന്റും മഹിളാ അസോസിയേഷന് ജില്ലാ ജോ. സെക്രട്ടറിയുമാണ്. മക്കള്‍: ശ്രീലാല്‍, ഹരിലാല്‍.
പാര്‍ട്ടി ഓഫീസിലെ ആത്മഹത്യ: ഉദയംപേരൂരില്‍ സിപിഎം പ്രതിസന്ധിയില്‍
ഉദയംപേരൂര്‍: പാര്‍ട്ടി ഓഫീസില്‍ സിപിഎം നേതാവ് തൂങ്ങിമരിച്ച സംഭവം ഉദയംപേരൂരില്‍ സിപിഎമ്മിന് ആഘാതമായി. വെള്ളിയാഴ്ച രാവിലെയാണ് പാര്‍ട്ടി മുന്‍ ലോക്കല്‍ സെക്രട്ടറിയും മത്സ്യത്തൊഴിലാളി യൂണിയന് നേതാവുമായ ടി.എസ്. പങ്കജാക്ഷനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. വെള്ളിയാഴ്ച രാവിലെ പാര്‍ട്ടി ഓഫീസില്‍ പത്രം ഇടാന്‍ എത്തിയ ആളാണ് പാര്‍ട്ടി ഓഫീസിനോടു ചേര്‍ന്നുള്ള റീഡിങ് റൂമില്‍ ഒരാള്‍ ഫാനില്‍ തൂങ്ങിക്കിടക്കുന്നതു കണ്ടത്. വിവരം പെട്ടെന്ന് നാട്ടില്‍ പടര്‍ന്നു.
നടക്കാവിലെ സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസിനു മുന്നില്‍ ജനം തടിച്ചുകൂടി. പോലീസും സ്ഥലത്തെത്തി. സിപിഎം മുന്‍ ഉദയംപേരൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റിയംഗവുമായ പങ്കജാക്ഷനാണ് മരിച്ചതെന്ന് അറിഞ്ഞതോടെ പാര്‍ട്ടിക്കാരിലും വിഷയം ഗൗരവ ചര്‍ച്ചയായി. പങ്കജാക്ഷന് വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നത് ഉദയംപേരൂരില്‍ പാര്‍ട്ടിക്കാര്‍ക്ക് അറിയാവുന്ന വിഷയമാണ്. സ്വന്തം വീടുവരെ വിറ്റിരുന്നു. പങ്കജാക്ഷന്റെ കുടുംബവും പാര്‍ട്ടി കുടുംബമാണ്. ഭാര്യ ഭാസുരാദേവിയും അറിയപ്പെടുന്ന നേതാവാണ്. കോണ്‍ഗ്രസാകട്ടെ പങ്കജാക്ഷന്റെ മരണത്തിലുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് സിപിഎമ്മിന് ഒഴിഞ്ഞുമാറാനാകില്ല എന്ന ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിനില്‍ക്കേ പാര്‍ട്ടി ഓഫീസില്‍ പ്രാദേശിക നേതാവ് തൂങ്ങിമരിച്ചത് ഉദയംപേരൂരില്‍ പാര്‍ട്ടിക്ക് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: Former CPM Udayamperoor North Local Committee Secretary T.S. Pankajakshan (65) found dead in party office. Financial crisis suspected. Congress blames CPM.
Published: 25 Oct 2025, 09:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented