പാലാ (കോട്ടയം): ഭരണങ്ങാനം വിലങ്ങുപാറ പാലത്തിന് സമീപം കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികളെ കാണാതായി. മുണ്ടക്കയം പാലൂര്‍ക്കാവ് തെക്കേമല പന്തപ്ലാക്കല്‍ ബിജി ജോസഫിന്റെ മകന്‍ ആല്‍ബിന്‍ ജോസഫ് (21), അടിമാലി കരിങ്കുളം കൈപ്പന്‍പ്ലാക്കല്‍ ജോമോന്‍ ജോസഫിന്റെ മകന്‍ അമല്‍ കെ. ജോമോന്‍ (19) എന്നിവരെയാണ് കാണാതായത്.
ഭരണങ്ങാനം അസീസി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ് പരിശീലന കേന്ദ്രത്തിലെ ജര്‍മന്‍ ഭാഷാ വിദ്യാര്‍ഥികളാണ് ഇരുവരും. ശനിയാഴ്ച വൈകിട്ട് നാലരയോടെ മീനച്ചിലാറ്റില്‍ കുളിക്കാന്‍ ഇറങ്ങവെയാണ് ഇരുവരെയും ഒഴുക്കില്‍പ്പെട്ട് കാണാതായത്.
പഠിക്കുന്ന സ്ഥാപനത്തിന് സമീപം വെട്ടുകല്ലേല്‍ ജോയുടെ ഹോസ്റ്റലില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇവര്‍ ഇടയ്ക്ക് ഇതേ കടവില്‍ കുളിക്കാന്‍ പോകുമായിരുന്നു. നാലു പേരാണ് ശനിയാഴ്ച കുളിക്കാനിറങ്ങിയത്.രണ്ടു പേര്‍ നീന്തി രക്ഷപെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ ആറ്റിലെ ജലനിരപ്പ് ഉയര്‍ന്ന് ശക്തമായ ഒഴുക്ക് രൂപപ്പെട്ടിരുന്നു. ഇതറിയാതെ കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം.
Content Highlights: two students went missing in meenachilar kottayam
Published: 03 May 2025, 06:24 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented