placeholder
Arun Nilambur
കോഴിക്കോട്: തൃശൂര്‍ പ്രസ്സ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ ടി.വി. അച്യുതവാര്യര്‍ സ്മാരക അവാര്‍ഡിലെ  മികച്ച ക്യാമറമാനുള്ള പുരസ്‌കാരം മാതൃഭൂമി ന്യൂസ് കോഴിക്കോട് ബ്യൂറോ ക്യാമറാമാന്‍ അരുണ്‍ നിലമ്പൂരിന്. 10001 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാരം

To advertise here,

മാതൃഭൂമി ന്യൂസ് 2019 ജൂലായ് 24ന് സംപ്രേക്ഷണം ചെയ്ത പട്ടച്ചരടില്‍ കുടുങ്ങിയ വെള്ളിമൂങ്ങ എന്ന വാര്‍ത്തയിലെ ദൃശ്യങ്ങളാണ് അരുണിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. നൈലോണ്‍ ചരടില്‍ കുടുങ്ങിയ വെള്ളിമൂങ്ങയും അതിനെ രക്ഷിക്കുന്നതുമായ ദൃശ്യങ്ങളാണ് മാതൃഭൂ മി ന്യൂസിലെ കോഴിക്കോട് ബ്യൂറോ ക്യാമറാമാന്‍ എം. അരുണ്‍ പകര്‍ത്തിയത്. മലപ്പുറം നിലമ്പൂര്‍ സ്വദേശിയാണ് അരുണ്‍. ഈ മാസം അവസാനം പുരസ്‌കാരസമര്‍പ്പണം നടത്തും.