
തിരുവനന്തപുരം: ട്രഷറി സേവിങ്സ് അക്കൗണ്ടുകളിൽനിന്ന് ഓൺലൈനായി ട്രൻസ്ഫർ ചെയ്ത തുകകൾ ബന്ധപ്പെട്ട അക്കൗണ്ടുകളിൽ ക്രഡിറ്റ് ആകാത്തത് ആർബിഐ നെറ്റ്വർക്കിലെ തടസംമൂലമാണെന്ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ. കഴിഞ്ഞ ദിവസങ്ങളിൽ ടിഎസ്ബി അക്കൗണ്ട് ഉടമകൾ ഓൺലൈനായി നടത്തിയ ഇടപാടുകൾ പൂർത്തീകരിക്കാത്തത് തങ്ങളുടെ നിയന്ത്രണത്തിലുള്ള ഇ-കുബേർ സംവിധാനത്തിലെ സാങ്കേതിക പ്രശ്നങ്ങൾ മൂലമാണെന്ന് ആർബിഐ വ്യക്തമാക്കിയതായി മന്ത്രി അറിയിച്ചു.
ആർബിഐ പണമിടപാടുകൾ കൈകാര്യംചെയ്യുന്ന നെറ്റുവർക്കായ ഇ-കുബേറിന്റെ സുരക്ഷാ സംവിധാനത്തിലുണ്ടായ പ്രശ്നങ്ങളാണ് ഓൺലൈൻ ട്രാൻസ്ഫറുകളിൽ പണം ക്രഡിറ്റ് ചെയ്യാപ്പെടാത്തതെന്നാണ് ബാങ്കിന്റെ ഉന്നത വൃത്തങ്ങൾ അറിയിച്ചത്. ടിഎസ്ബി അക്കൗണ്ടുകളിൽനിന്ന് ഓൺലൈനായി പണം കൈമാറ്റം ചെയ്യുന്നതിന് തടസം നേരിടുന്നുവെന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ ട്രഷറി വകുപ്പും സർക്കാരും ആർബിഐ അധികൃതരുമായി ബന്ധപ്പെട്ടുവരികയാണ്. പ്രശ്നം പരിഹരിക്കാൻ അടിയന്തിര നടപടികൾ സ്വീകരിച്ചുവരുന്നതായാണ് ബാങ്ക് അധികാരികൾ അറിയിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
Content Highlights: RBI confirms technical glitch in e-Kuber, causing delays in online treasury savings transfers
Published: 21 May 2025, 11:48 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented