
തിരുവനന്തപുരം: കേരള ഗവര്‍ണര്‍ക്ക് ഭരണഘടനയുടെ കാഴ്ചപ്പാടുകളോ കീഴ്വഴക്കങ്ങളോ അറിയില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്.
'കേരളത്തിലെ ഗവര്‍ണര്‍ക്ക് ഭരണഘടനയുടെ അടിസ്ഥാന കാഴ്ചപ്പാടുകളോ, കീഴ്വഴക്കങ്ങളോ അറിയില്ലെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി അന്വേഷിക്കാനുള്ള അദ്ദേഹത്തിന്റെ നടപടി. ഭരണഘടനാപരമായ സംശയങ്ങളുണ്ടെങ്കില്‍ പ്രസിഡന്റിന് അയച്ച് സംശയനിവാരണം നടത്തുകയാണ് ചെയ്യേണ്ടതെന്നും ടി.പി വിമര്‍ശിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ അറിയാതെ നേരിട്ട് വിളിക്കാനോ, അന്വേഷിക്കാനോ ഉള്ള യാതൊരു അവകാശവും ഗവര്‍ണര്‍ക്കില്ല. ഭരണഘടനാപരമായ ഈ കാഴ്ചപ്പാടുകളെ കാറ്റില്‍പ്പറത്തിക്കൊണ്ടാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത്.
ഗവര്‍ണറുടെ കാലാവധി സെപ്റ്റംബര്‍ ആറാം തീയ്യതി പൂര്‍ത്തിയായതാണ്. പുതിയ ഗവര്‍ണര്‍ വരുന്നതുവരെ തുടരാമെന്ന ആനുകൂല്യത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഗവര്‍ണറുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.
വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരേയും, മാധ്യമങ്ങള്‍ കാണിക്കുന്ന തെറ്റായ സമീപനങ്ങള്‍ക്കെതിരേയും കോടതി പുറപ്പെടുവിച്ച പ്രസ്താവനകള്‍ പോലും വാര്‍ത്തയാക്കാത്ത മലയാളത്തിലെ മാധ്യമങ്ങള്‍ ജനാധിപത്യപരമായ മാധ്യമ പ്രവര്‍ത്തനത്തിന്റെ എല്ലാ സീമകളും ലംഘിക്കുകയാണെന്നും ടി.പി രാമകൃഷ്ണന് പ്രസ്താവനയില്‍ ആരോപിച്ചു.
Content Highlights: LDF Convener T.P. Ramakrishnan accused Kerala Governor of violating constitutional norms
Published: 11 Oct 2024, 07:35 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented