
ഒഞ്ചിയം: ടി.പി. ചന്ദ്രശേഖരനോട് സൂക്ഷിക്കണമെന്നും ബൈക്ക് യാത്ര ഒഴിവാക്കണമെന്നും വി.എസ്. ഒരിക്കൽ പറഞ്ഞിരുന്നതായി വി.എസിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എ. സുരേഷ്. സ്വന്തം മകനോടെന്നപോലെയായിരുന്നു വി.എസിന്റെ സംസാരം. എന്നാൽ, ചിരിച്ചുകൊണ്ട് അന്ന് ടി.പി. പറഞ്ഞത്, ഞാൻ ഹെലികോപ്റ്ററിൽ സഞ്ചരിച്ചാലും പാർട്ടി എന്തെങ്കിലും തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് ചെയ്യുമെന്നാണ്.
ടി.പി. വധം വി.എസിനെ ഏറെ വേദനിപ്പിച്ചിരുന്നു. ഏറെ പാടുപെട്ടാണ് ടി.പി. കൊല്ലപ്പെട്ട വിവരം വി.എസിനെ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഒഞ്ചിയം വയനോളിതാഴയിൽ ടി.പി. സാംസ്കാരികപഠനകേന്ദ്രം കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു സുരേഷ്. ആർ.എം.പി. സംസ്ഥാന സെക്രട്ടറി എൻ. വേണു ഉദ്ഘാടനംചെയ്തു. കല്ലേരി അശോകൻ അധ്യക്ഷതവഹിച്ചു.
കെ.സി. ഉമേഷ് ബാബു, കെ.കെ. രമ എം.എൽ.എ., ജില്ലാ സെക്രട്ടറി കുളങ്ങര ചന്ദ്രൻ, ഏരിയാ സെക്രട്ടറി ടി.കെ. സിബി, എൻ.പി. ഭാസ്കരൻ, പി.എം. വിനോദൻ തുടങ്ങിവർ സംസാരിച്ചു. മുതിർന്ന കമ്യൂണിസ്റ്റുകാരെയും മികച്ച ജൈവകർഷകനായ കണ്ണമ്പ്രത്ത് പത്മനാഭനെയും ചടങ്ങിൽ ആദരിച്ചു.
Content Highlights: A. Suresh reveals VS Achuthanandan's concern for TP Chandrasekharan before his death. Read the full story behind their bond and the political legacy here.
Published: 07 Mar 2026, 09:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented