തളിപ്പറമ്പ്: കുറുമാത്തൂര്‍ പൊക്കുണ്ടില്‍ വീട്ടുകിണറ്റില്‍ രണ്ടുമാസം പ്രായമായ ആണ്‍കുട്ടി വീണുമരിച്ചതില്‍ ദുരൂഹതയുള്ളതായി പോലീസ്. ആള്‍മറയും ഇരുമ്പുനെറ്റും അടച്ചുറപ്പുമുള്ള കിണറിലാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സ്ഥലവും പരിസരവും പോലീസ് നിരീക്ഷണത്തിലാണ്. കുട്ടിയുടെ മാതാവില്‍നിന്ന് അന്വേഷണസംഘം മൊഴിയെടുത്തു.
പോലീസ് ഇന്‍സ്പെക്ടര്‍ ബാബുമോന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഡിവൈഎസ്പി കെ.ഇ.പ്രേമചന്ദ്രനും മൃതദേഹം പോസ്റ്റുമോര്‍ട്ടംചെയ്ത ഡോക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും ചൊവ്വാഴ്ച സംഭവസ്ഥലം സന്ദര്‍ശിച്ചു. ശാസ്ത്രീയാന്വേഷണമാണ് നടക്കുന്നത്.
കുട്ടിയുടെ മാതാവ് കുളിപ്പിക്കുന്നതിനിടെ കുട്ടി കിണറ്റില്‍ വീണ് മരിച്ചുവെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച ആദ്യമൊഴി. ഇതില്‍ പൊരുത്തക്കേടുള്ളതായി പോലീസ് പറയുന്നു. ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചാല്‍ കൂടുതല്‍ നടപടികളുണ്ടാകും.
Content Highlights: A two-month-old infant tragically drowned in a well in Pokkundil, Thazhe Kurumathoor. Police suspect foul play and are intensifying their investigation.
Published: 05 Nov 2025, 07:43 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented