അതിരപ്പിള്ളി/മുളങ്കുന്നത്തുകാവ്: മലക്കപ്പാറയിൽ നാലുവയസ്സുള്ള ആദിവാസി ബാലനെ പുലി ആക്രമിച്ചു. ബീരാൻകുടി ഉന്നതിയിലെ ബേബിയുടെയും രാധികയുടെയും മകൻ രാഹുലിനെ(മൂന്നര)യാണ് വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെ പുലി ആക്രമിച്ചത്. ആക്രമണത്തിൽ തലയോട്ടിക്ക് ക്ഷതമേറ്റിട്ടുണ്ട്. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടർമാർ പറഞ്ഞു.
മഴക്കാലമായതിനാൽ ഉരുൾപൊട്ടൽ ഭീഷണിയെത്തുടർന്ന് ബേബിയും കുടുംബവും മലക്കപ്പാറയിലെ റോപ്പ്മട്ടത്ത് കുടിൽ കെട്ടി താമസിക്കുകയായിരുന്നു. അച്ഛനോടൊപ്പം കിടന്നിരുന്ന രാഹുലിനെ വെള്ളിയാഴ്ച പുലർച്ചെ താത്‌കാലിക കുടിൽ തകർത്ത് പുലി ആക്രമിക്കുകയായിരുന്നു. ബഹളംവെച്ച് പുലിയെ ഓടിച്ചാണ് കുട്ടിയെ രക്ഷപ്പെടുത്തിയതെന്ന് ബേബി പറഞ്ഞു.
ഉടനെ ഫോണിലൂടെ മലക്കപ്പാറ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചതിനെത്തുടർന്ന് എസ്എച്ച്ഒ സജീഷിന്റെ നേതൃത്വത്തിലുള്ള സംഘം ടാറ്റാ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമികചികിത്സയ്ക്കുശേഷം കുട്ടിയെ പട്ടികജാതിവകുപ്പിന്റെ ആംബുലൻസിൽ ചാലക്കുടി താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ആഴ്‌ചകൾക്കുമുൻപ് വാൽപ്പാറ മേഖലയിൽ ത്ധാർഖണ്ഡ് സ്വദേശിയായ ആറുവയസ്സുകാരിയെ പുലി കൊന്നിരുന്നു.
Content Highlights: Four-Year-Old Child Injured in Tiger Attack in Kerala's Malakkappara
Published: 02 Aug 2025, 08:03 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented