
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിമരുന്ന് ശാലയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. തിങ്കളാഴ്ച ഡിഎൻഎ പരിശോധനയിലൂടെ നാലുപേരുടെ മൃതദേഹഭാഗങ്ങൾ കൂടി തിരിച്ചറിഞ്ഞതോടെയാണ് മരണസംഖ്യ ഔദ്യോഗികമായി 17 ആയി സ്ഥിരീകരിച്ചത്.
പുതൂർക്കര അരങ്ങത്ത് വീട്ടിൽ ബാബുവിന്റെ മകൻ അഭിജിത്ത് (27), തൃശ്ശൂർ മനക്കൊടി സ്വദേശി വിഷ്ണു വിനോദ് (35), തൃശ്ശൂർ കോട്ടപ്പുറം സ്വദേശി ഗിരീഷ് (42), തൃശ്ശൂർ തെക്കുംകര സ്വദേശി സുരേഷ് (50), എന്നിവരുടെ ശരീരഭാഗങ്ങളാണ് ഡി എൻ എ പരിശോധനയിലൂടെ കണ്ടെത്തിയത്.
സ്ഫോടന സ്ഥലത്തുനിന്ന് കണ്ടെടുത്ത മൃതദേഹഭാഗങ്ങൾ കണ്ട് തിരിച്ചറിയാൻ സാധിക്കാത്ത സാഹചര്യത്തിൽ ബന്ധുക്കളുടെ ഡിഎൻഎ പരിശോധനാഫലം വന്നതിനുശേഷം മാത്രമേ മരണകാര്യത്തിൽ ഔദ്യോഗികമായ സ്ഥിരീകരണം സാധിക്കുമായിരുന്നുള്ളൂ. തിങ്കളാഴ്ച പുറത്തുവിട്ട ഡിഎൻഎ പരിശോധനാഫലത്തിലൂടെയാണ് ഈ നാലുപേരുടെ കാര്യത്തിൽ കൃത്യമായ തിരിച്ചറിയൽ സാധ്യമായത്.
Content Highlights: Death toll officially confirmed at 16., Four additional victims identified via DNA testing., Identification process involved matching body parts to relatives., Victims include individuals from Puthurkkara, Malakkudi, Kottappuram, and Thekkumkara.
Published: 27 Apr 2026, 08:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented