തൃശ്ശൂർ: മാള പൊയ്യയിൽ അനധികൃതമായി പടക്കം നിർമ്മിക്കുന്ന വീട്ടിലുണ്ടായ പൊട്ടിത്തെറിയിൽ രണ്ടുപേർക്ക് പൊള്ളലേറ്റു. പോളക്കുളം വീട്ടിൽ ഉണ്ണികൃഷ്ണൻ, കരിമ്പാടി വീട്ടിൽ അനൂപ് ദാസ് എന്നിവർക്കാണ് പരിക്കേറ്റത്.

To advertise here,

രണ്ടുപേരെയും മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റ ഉണ്ണികൃഷ്ണനെ വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. ഓലപ്പടക്കം മാലയായി കെട്ടുന്നതിനിടെയായിരുന്നു പൊട്ടിത്തെറി. മാള പോലീസ് സ്ഥലത്തെത്തി  പരിശോധന നടത്തുന്നതിനിടെയാണ് ലൈസന്‍സില്ലാതെയാണ് പടക്കം നിര്‍മ്മിക്കുന്നതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഉണ്ണികൃഷ്ണനെതിരെ പോലീസ് കേസെടുത്തു.