കയ്പമംഗലം (തൃശ്ശൂര്‍): മൂന്നുപീടികയില്‍ സ്‌കൂട്ടറില്‍ ടാങ്കര്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കയ്പമംഗലം വഴിയമ്പലം കിഴക്ക് കുറ്റിക്കാട്ട് ക്ഷേത്രത്തിനടുത്ത് കളപ്പുരയ്ക്കല്‍ സൂരജിന്റെ ഭാര്യ ഐശ്വര്യ (32) ആണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയുണ്ടായ അപകടത്തിലാണ് ഇവര്‍ക്ക് സാരമായി പരിക്കേറ്റത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ചൊവ്വാഴ്ച പുലര്‍ച്ചെയോടെ മരിച്ചു. ഭര്‍തൃപിതാവിനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ ടാങ്കര്‍ ലോറി ഇടിച്ചായിരുന്നു അപകടം. റോഡിലേക്കുവീണ ഐശ്വര്യയുടെ ദേഹത്തുകൂടി ലോറി കയറി. മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മകന്‍: രാഘവ്.
Content Highlights: A 32-year-old woman succumbed to injuries sustained in a scooter-tanker collision in Kaipamangalam
Published: 27 Aug 2025, 08:17 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented