2025 ഏപ്രിൽ 12-നാണ് ഇവിടെ സ്ഥാപിച്ചിരുന്ന കുരിശ് പിഴുതുമാറ്റിയത്

തൊമ്മൻകുത്ത് (ഇടുക്കി): വനംവകുപ്പ് കുരിശ് പിഴുതുമാറ്റിയ ഭൂമിയിൽ എല്ലാ വെള്ളിയാഴ്ചയും ഇനിമുതൽ ജപമാലപ്രാർഥന ഉണ്ടായിരിക്കുമെന്ന് തൊമ്മൻകുത്ത് സെയ്ന്റ് തോമസ് പള്ളി അധികൃതർ അറിയിച്ചു. ഇതിന് തുടക്കംകുറിച്ച് സിറോ മലബാർ സഭ ജപമാലമാസമായി ആചരിക്കുന്ന ഒക്ടോബറിലെ ആദ്യത്തെ വെള്ളിയാഴ്ച വൈകീട്ട് വിശ്വാസികൾ ജപമാലറാലിയുമായി ഇവിടെയെത്തി. വികാരി ഫാ. ജെയിംസ് ഐക്കരമറ്റത്തിലിന്റെ നേതൃത്വത്തിലാണ് പ്രാർഥനകൾ നടന്നത്.
വനംവകുപ്പ് വനഭൂമിയെന്നു പറഞ്ഞാണ് 2025 ഏപ്രിൽ 12-ന് കൈവശഭൂമിയിൽ സ്ഥാപിച്ചിരുന്ന കുരിശ് പിഴുതുകൊണ്ടുപോയത്. എന്നാൽ, ഇത് ആറുപതിറ്റാണ്ടായി ഒരു വിശ്വാസി കൈവശം വെച്ചിരുന്ന ഭൂമിയായിരുന്നു.
തൊമ്മൻകുത്ത് സെയ്ന്റ് തോമസ് പള്ളിക്ക് രേഖാമൂലം ഇയാൾ എഴുതിനൽകിയതിനെത്തുടർന്നാണ് പള്ളി ഇവിടെ കുരിശ് സ്ഥാപിച്ചത്. കഴിഞ്ഞ മാസങ്ങളിൽ പ്രദേശത്തെ കർഷകരുടെ ഭൂമി പട്ടയനടപടികൾക്കായി റവന്യൂ വകുപ്പ് അളന്നെങ്കിലും, പള്ളിക്ക് വിശ്വാസി നൽകിയ ഭൂമി അളന്നില്ല.
Content Highlights: Thommankuthu St. Thomas Church authorities announced weekly Rosary recitations on land where the Forest Department uprooted a cross in 2025, maintaining that the site was legally gifted by a long-term possessor.
Published: 05 Oct 2026, 10:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented