
തിരുവനന്തപുരം: നഗരത്തില്‍ ഭീതിപരത്തിയ കാട്ടുപോത്തിനെ മയക്കുവെടി വെച്ച് പിടികൂടി. തിരുവനന്തപുരം ടെക്നോ സിറ്റി പരിസരത്താണ് ബുധനാഴ്ച കാട്ടുപോത്ത് ഇറങ്ങിയത്. വ്യാഴാഴ്ച രാവിലെയോടെയാണ് പിരപ്പൻകോട്ടുനിന്ന് പോത്തിനെ മയക്കുവെടിവെച്ച് പിടികൂടിയത്.
ടെക്നോ സിറ്റി പരിസരത്തുനിന്ന് കാട്ടുപോത്ത് പിന്നീട് പിരപ്പന്‍കോട് ഭാഗത്തേക്ക് പോയിരുന്നു. വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോണ്‍സ് ടീം എത്തി പിടികൂടാനുള്ള ശ്രമത്തിനിടെ കാട്ടുപോത്ത് ടെക്നോസിറ്റിയിലെ കാടുപിടിച്ച ഉള്‍ഭാഗത്തേക്ക് കയറി. നാലേക്കറോളം വ്യാപിച്ചു കിടക്കുന്ന സ്ഥലത്ത് തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഇത് പിരപ്പന്‍കോട് ഭാഗത്തേക്ക് പോയത്. പിരപ്പന്‍കോട്ട് ഷാജിയുടെ പുരയിടത്തില്‍ നിലയുറപ്പിച്ച കാട്ടുപോത്തിനെ വ്യാഴാഴ്ച രാവിലെയോടെ മയക്കുവെടിവെക്കുകയായിരുന്നു.
വെടിയേറ്റതിന് പിന്നാലെ അഞ്ച് കിലോമീറ്ററോളം ഭയന്നോടി മരച്ചീനി തോട്ടത്തിലെത്തിയതിന് ശേഷമാണ് കാട്ടുപോത്ത് മയങ്ങിയത്. അഞ്ച് മിനിറ്റിന് ശേഷം കാട്ടുപോത്ത് വീണ്ടും എഴുനേറ്റ് രക്ഷപ്പെടാന്‍ ശ്രമം നടത്തി. ഇതോടെ വീണ്ടും മയക്കുവെടിവെച്ചു.
ഇതിനുശേഷം ഡി.എഫ്.ഒയുടെ നേതൃത്തില്‍ വനപാലകര്‍ സ്ഥലത്തെത്തി. കാട്ടുപോത്തിനെ പേപ്പാറയിലേക്ക് കൊണ്ടുപോകുമെന്നാണ് അറിയുന്നത്. പോത്തിനെ ടാഗ് ചെയ്തശേഷം ജെ.സി.ബിയുടെ സഹായത്തോടെ മരച്ചീനി തോട്ടത്തില്‍നിന്ന് പുറത്തേക്ക് മാറ്റി. ഇനി റോഡ് മാര്‍ഗം പേപ്പാറയിലേക്ക് കൊണ്ടുപോകും.
Content Highlights: Bison entered Technocity tranquilized and captured
Published: 25 Jul 2024, 02:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented