ച്ഛനും നടനുമായ വിക്രമിന്റെ കൈയില്‍നിന്ന് അടി കിട്ടിയ രസകരമായ സംഭവം വിവരിച്ച് നടന്‍ ധ്രുവ് വിക്രം. ഐ എന്ന ചിത്രത്തിലെ 'മെര്‍സലായിട്ടേന്‍...' എന്ന ഗാനം പുറത്തിറങ്ങുന്നതിന് മുമ്പ് അത് താന്‍ പെന്‍ഡ്രൈവിലാക്കി സ്‌കൂളില് കൊണ്ടുപോയെന്നും ഇതറിഞ്ഞാണ് അച്ഛന്‍ തന്നെ തല്ലിയതെന്നും ധ്രുവ് പറയുന്നു. പുതിയ ചിത്രമായ ബൈസണിന്റെ പ്രൊമോഷണുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ധ്രുവ്.

To advertise here,

'ജീവിതത്തില്‍ ഇതുവെ ഒന്നോ രണ്ടോ തവണ മാത്രമാണ് അച്ഛന്‍ എന്ന തല്ലിയിട്ടുള്ളത്. ഐയിലെ 'മെര്‍സലായിട്ടേന്‍...' എന്ന പാട്ട് ഷൂട്ടിങ്ങിന് മുമ്പ് അവര്‍ ഒരു പെന്‍ഡ്രൈവില്‍ സൂക്ഷിച്ചിരുന്നു. ഷൂട്ടിന് മുമ്പ് അത് പുറത്തുപോകരുതെന്ന് അവര്‍ പ്രത്യേകം പറഞ്ഞിരുന്നു. ആ പെന്‍ഡ്രൈവ് എന്റെ കൈയില്‍ കിട്ടി. സ്‌കൂളില്‍ കൂട്ടുകാരെയെല്ലാം കേള്‍പ്പിക്കാമെന്ന് കരുതി ഞാന്‍ പെന്‍ഡ്രൈവും എടുത്തുകൊണ്ടുപോയി.

ക്ലാസിലെ എല്ലാവര്‍ക്കും പാട്ട് കേള്‍പ്പിച്ചുകൊടുത്തു. ഇത് അച്ഛന്‍ അറിഞ്ഞു. സിനിമക്കായി ബോഡി ബില്‍ഡറെപ്പോലെയായിരുന്നു അച്ഛന്‍. അന്ന് എനിക്ക് മുതുകില്‍ ഒരൊറ്റ അടി തന്നു. അതിന്റെ പാട് രണ്ടാഴ്ച്ചയോളമുണ്ടായിരുന്നു.'-ധ്രുവ് പറയുന്നു.

വമ്പന്‍ ബജറ്റില്‍ ഷങ്കര്‍ ഒരുക്കിയ ചിത്രമാണ് ഐ. ഇത് ബോക്‌സോഫീസിലും ഹിറ്റായിരുന്നു. എആര്‍ റഹ്‌മാന്‍ ഒരുക്കിയ ഇതിലെ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു.