തിരുവനന്തപുരം: ചൊവ്വാഴ്ച വൈകീട്ട്‌ ആരംഭിച്ച രാഷ്ട്രീയസംഘർഷങ്ങൾ ബുധനാഴ്ച രാത്രിയയതോടെ തലസ്ഥാനത്ത് തെരുവുയുദ്ധമായി മാറി. ബി.ജെ.പി.യും കോൺഗ്രസും തമ്മിൽ തുടങ്ങിയ ആക്രമണങ്ങൾക്കൊടുവിൽ എസ്.എഫ്.ഐ.യും യൂത്ത്‌ കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുന്നതിനാണ് തലസ്ഥാനം സാക്ഷിയായത്. ഡി.സി.സി. ഓഫീസ് ഉൾപ്പെടെയുള്ള കോൺഗ്രസ് ഓഫീസുകൾക്കുനേരെ ആക്രമണമുണ്ടായി.

To advertise here,

ബുധനാഴ്ച പുലർച്ചെ ഡൽഹിയിൽനിന്നു തിരിച്ചെത്തി വിമാനത്താവളത്തിൽനിന്നു മടങ്ങവേ ചാക്കയിൽവെച്ചാണ് മുഖ്യമന്ത്രിക്കെതിരേ ആദ്യം കരിങ്കൊടിപ്രതിഷേധമുണ്ടായത്. വൈകീട്ട് നെയ്യാറ്റിൻകരയിൽ ബി.ജെ.പി. പരിപാടിയിൽ പങ്കെടുക്കാൻ പോകവേ ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിന്റെ വാഹനവും കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചു. ഇതിന് പിന്നാലെ ബേക്കറി ജങ്ഷനിൽ വെച്ച് മുഖ്യമന്ത്രിക്കെതിരേ വീണ്ടും കരിങ്കൊടിപ്രതിഷേധമുണ്ടായി.

ബുധനാഴ്ച രാത്രി യൂത്ത് കോൺഗ്രസ് നടത്തിയ ഏജീസ് ഓഫീസ് മാർച്ചിലും സംഘർഷമുണ്ടായി. പാളയത്ത്‌ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന്‌ മുന്നിലായിരുന്നു സംഘർഷം. യൂണിവേഴ്സിറ്റി ഹോസ്റ്റലിനുള്ളിൽനിന്ന്‌ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കുനേരെ കല്ലേറുണ്ടായതായി ആരോപിച്ച്‌ സമരക്കാർ തീപ്പന്തം യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലേക്ക് എറിഞ്ഞതോടെയാണ്‌ സംഘർഷം ആരംഭിച്ചത്‌. മന്ത്രി ഒ.ജെ. ജനീഷുൾപ്പെടെ പങ്കെടുത്ത പന്തംകൊളുത്തി പ്രകടനത്തിലേയ്ക്കാണ്‌ ഹോസ്റ്റലിനുള്ളിൽനിന്ന്‌ കല്ലേറുണ്ടായത്‌. രാത്രിയിൽ മന്ത്രി കെ.എം. ഷാജിയുടെ ഔദ്യോഗികവാഹനവും വാൻറോസ് ജങ്ഷനിൽ യുവമോർച്ച പ്രവർത്തകർ തടഞ്ഞു. മന്ത്രി വാഹനത്തിൽനിന്നിറങ്ങി ഓട്ടോറിക്ഷയിൽ പോകാൻ ശ്രമിച്ചുവെങ്കിലും പ്രവർത്തകർ ഇതും തടഞ്ഞു.

ഡി.സി.സി ഓഫീസിന്റെ മുകളിലെ ചില്ലും പ്രധാനവാതിലുമാണ് എറിഞ്ഞുതകർത്തത്. കോൺഗ്രസ് ആനാവൂർ മണ്ഡലം കമ്മിറ്റി ഓഫീസിന് തീയിടുകയും ചെയ്തു. ഡി.സി.സി. ഓഫീസ് ആക്രമിച്ച പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് മ്യൂസിയം പോലീസ് പറഞ്ഞു. രണ്ടുപേർ സ്‌കൂട്ടറിലെത്തി കല്ലെറിയുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു. ആനാവൂർ മണ്ഡലം കമ്മിറ്റി ഓഫീസിന് തീയിട്ട സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. ബി.ജെ.പി. മണ്ഡലം കമ്മിറ്റിയംഗമായ ആനാവൂർ മേമല കളിയിൽ വീട്ടിൽ സുരേഷ്‌കുമാറാണ് (40) അറസ്റ്റിലായത്.

ശനിയാഴ്ച കൊല്ലത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയതായിരുന്നു തുടക്കം. ഇതിന് മറുപടിയായി സംസ്ഥാന മന്ത്രിമാർക്കുനേരെ കരിങ്കൊടിപ്രതിഷേധവുമായി യുവമോർച്ച രംഗത്തെത്തി. ചൊവ്വാഴ്ച ബാലരാമപുരത്തുവെച്ച് മന്ത്രി ഒ.ജെ. ജനിഷിനെതിരായ കരിങ്കൊടിപ്രതിഷേധവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ്, ബി.ജെ.പി. പ്രവർത്തകർ ഏറ്റുമുട്ടി. ഇതിൽ ബി.ജെ.പി. സൗത്ത് ജില്ലാപ്രസിഡന്റ് മുക്കംപാലമൂട് ബിജുവിന് പരിക്കേറ്റു. സംഭവത്തിൽ ബി.ജെ.പി. നേതൃത്വം ശക്തമായി പ്രതിഷേധിച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ സംഭവങ്ങൾ.

കല്ലേറ്, പന്തമേറ്, ഗ്രനേഡ് പ്രയോഗം

യൂത്ത് കോൺഗ്രസ് മാർച്ചിനിടെ എസ്.എഫ്.ഐ. പ്രവർത്തകരുമായുണ്ടായ സംഘർഷം ബുധനാഴ്ച രാത്രി തലസ്ഥാനനഗരത്തെ തെരുവുയുദ്ധത്തിലേക്കാണ് നയിച്ചത്. പാളയത്ത് യൂണിവേഴ്‌സിറ്റി കോളേജിനും യൂണിവേഴ്‌സിറ്റി ഹോസ്റ്റലിനു മുന്നിലുമാണ് എസ്.എഫ്.ഐ.- യൂത്ത് കോൺഗ്രസ്, കെ.എസ്.യു. പ്രവർത്തകർ ഏറ്റുമുട്ടിയത്. സംഘർഷം രൂക്ഷമായതോടെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. നിരവധി പ്രവർത്തകർക്കും പോലീസുകാർക്കും പരിക്കുണ്ട്. പ്രതിപക്ഷ നേതാവ് പിണറായി വിജയനുൾപ്പെടെ സംഘർഷസ്ഥലത്ത് എത്തി. നാലുമണിക്കൂറോളമാണ് നഗരത്തിൽ സംഘർഷാവസ്ഥ നിലനിന്നത്.

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ റാലിയോടെയാണ് സംഘർഷം തുടങ്ങിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആദ്യം പാളയം പബ്ലിക് ലൈബ്രറി ഭാഗത്തേക്ക്‌ എത്തുമ്പോഴാണ് യൂണിവേഴ്‌സിറ്റി കോളേജിൽനിന്ന് എസ്.എഫ്.ഐ. പ്രവർത്തകരുമായി സംഘർഷമുണ്ടാകുന്നത്. ഇവിടെ വെച്ച് പരസ്പരം കല്ലേറ് നടത്തി. എന്നാൽ, ഇത് വലിയ സംഘർഷത്തിലേക്ക് മാറാതെ പ്രവർത്തകർ പിരിഞ്ഞുപോയി.

പിന്നീട് മന്ത്രി ഒ.ജെ.ജനീഷുൾപ്പെടെയുള്ളവർ പങ്കെടുത്ത പന്തം കൊളുത്തി പ്രകടനം പബ്ലിക് ലൈബ്രറിക്കു മുന്നിൽനിന്ന് ആരംഭിച്ചു. ഇതിനിടെ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന് ഉള്ളിൽനിന്ന് യൂത്ത് കോൺഗ്രസുകാർക്കെതിരേ കല്ലും കുപ്പിയും എറിഞ്ഞതായി പ്രവർത്തകർ ആരോപിക്കുന്നു. ഇതോടെ ഇവർ കൈയിലിരുന്ന കത്തിച്ച പന്തങ്ങൾ ഹോസ്റ്റലിന് ഉള്ളിലേക്ക് എറിഞ്ഞു. ഇതോടെ അവിടെനിന്ന് എസ്.എഫ്.ഐ. പ്രവർത്തകർ കല്ലേറും തുടങ്ങി. പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. പിന്നീട് യൂത്ത് കോൺഗ്രസുകാർ ഏജീസ് ഓഫിസിലേക്ക് മാർച്ചുനടത്തി. യൂത്ത് കോൺഗ്രസുകാർ തിരിച്ച് യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലേക്ക് എത്തിയതോടെ വീണ്ടും സംഘർഷമായി. ഇതോടെ പോലീസ് ഹോസ്റ്റലിലേക്കു കയറി കെ.എസ്.യു.-യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർക്കുനേരേ ലാത്തിച്ചാർജ് നടത്തി. ലാത്തിച്ചാർജിലും സംഘർഷത്തിലും പോലീസുകാർക്കും എസ്.എഫ്.ഐ. പ്രവർത്തകർക്കും പരിക്കേറ്റു. പോലീസ് ഇവിടെ വീണ്ടും ഗ്രനേഡ് പ്രയോഗിച്ചു.

ഹോസ്റ്റൽ കെട്ടിടത്തിനകത്തേക്കു കയറാനുള്ള പോലീസുകാരുടെ ശ്രമം എസ്.എഫ്.ഐ. നേതാക്കൾ ഇടപെട്ട് തടഞ്ഞു. ഇതിനിടെ പരിക്കേറ്റ എസ്.എഫ്.ഐ. പ്രവർത്തകരെ ആശുപത്രിയിൽ കൊണ്ടുപോയ ആംബുലൻസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. പോലീസ് ഇടപെട്ടാണ് ആംബുലൻസ് കടത്തിവിട്ടത്