തിരുവല്ല: തിരുവല്ലയിലെ സി.പി.എം വിഭാഗീയതയില്‍ നടപടിയെടുത്ത് പാര്‍ട്ടി. ലോക്കല്‍ സമ്മേളനത്തില്‍ വിതരണം ചെയ്ത റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന വിഷയത്തില്‍ ലോക്കല്‍ സെക്രട്ടറിയെ നീക്കി. തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി കെ.കെ കുഞ്ഞുമോനെയാണ് മാറ്റിയത്. താല്‍കാലിക ചുമതല ഏരിയാ കമ്മറ്റി അംഗം ജെനോ മാത്യൂവിന് നല്‍കി. 

To advertise here,

പ്രശ്‌നങ്ങളെ തുടര്‍ന്ന് തിരുവല്ല ലോക്കല്‍ സമ്മേളനം തടസപ്പെട്ടിരുന്നു. ഈ മാസം ഒമ്പതിന് വീണ്ടും ലോക്കല്‍ സമ്മേളനം നടത്താനാണ് തീരുമാനം. വിഭാഗീയ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തിരുവല്ല മുന്‍ ഏരിയ സെക്രട്ടറി ഫ്രാന്‍സിസ് ആന്റണിക്ക് താക്കീത് നല്‍കി.

അതേസമയം വീണ്ടും നടത്താനിരിക്കുന്ന ലോക്കല്‍ സമ്മേളനം ശരിയായ രീതിയില്‍ നടക്കുമോ എന്നതില്‍ സംശയമുണ്ട്. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ഇനിയുമുണ്ടാവുമെന്ന സംശയം പാര്‍ട്ടിക്കുണ്ട്. ഇക്കാരണത്താല്‍ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കല്‍ മാത്രമാക്കി സമ്മേളനം ചുരുക്കിയേക്കാം.