തൃശ്ശൂര്‍:  2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പുതിയ വോട്ടര്‍മാര്‍ പട്ടികയില്‍ ഇടംപിടിച്ചത് തൃശൂരിലാണെന്ന് കണക്കുകള്‍. 1,46,673 വോട്ടര്‍മാരാണ് 2019-നെക്കാള്‍ കൂടുതലായി തൃശ്ശൂരിലെ വോട്ടര്‍പട്ടികയില്‍ ഇടംനേടിയത്. 2019-നെക്കാള്‍ സംസ്ഥാനത്ത് ആകെ കൂടിയത് 16,02,172 വോട്ടർമാരാണ്. ഇതില്‍ തൃശ്ശൂരിന് പുറമേ വടകര(1,35,866) വയനാട്(1,04,793) കോഴിക്കോട്(1,14,484) മലപ്പുറം(1,10,170) പൊന്നാനി(1,14,457) മണ്ഡലങ്ങളിലും ഒരുലക്ഷത്തിന് മുകളില്‍ വോട്ടർമാർകൂടി. മാവേലിക്കര മണ്ഡലത്തിലാണ് 2024-ല്‍ ഏറ്റവും കുറച്ച് വോട്ടര്‍മാരെ പുതുതായി പട്ടികയില്‍ ചേര്‍ത്തത്. 2019-നെക്കാള്‍ 31057 വോട്ടര്‍മാരുടെ വര്‍ധന മാത്രമാണ് മാവേലിക്കരയില്‍ 2024-ല്‍ ഉണ്ടായത്. 

To advertise here,

തൃശൂരില്‍ കന്നിവോട്ടര്‍മാരായി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് പുതുതായി ചേര്‍ക്കപ്പെട്ടത് 34,000 ത്തോളം വോട്ടുകള്‍ മാത്രമാണ്. അതിന് മുമ്പ് 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തും ഏകദേശം ഇത്രത്തോളം തന്നെ കന്നിവോട്ടര്‍മാര്‍ പട്ടികയില്‍ അന്നും ചേര്‍ക്കപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

ഓരോ ലോക്‌സഭ മണ്ഡലം തിരിച്ചുള്ള വോട്ടര്‍മാരുടെ കണക്ക്

ലോക്‌സഭ മണ്ഡലം
 
2019-ലെ വോട്ടര്‍മാരുടെ എണ്ണം
 
2024-ലെ വോട്ടര്‍മാരുടെ എണ്ണം
 
വര്‍ധിച്ച വോട്ടർമാരുടെ എണ്ണം
കാസര്‍കോട്1363937  1455530 91593
കണ്ണൂര്‍1266550  1363080 96530
വടകര12889261424792135866
വയനാട്1359679 1464472104793
കോഴിക്കോട്13180241432508114484
മലപ്പുറം1370544 1480714110170
പൊന്നാനി13568031471260114457
പാലക്കാട്13230101400914 77904
ആലത്തൂര്‍1266794134018373389
തൃശ്ശൂര്‍13371101483783146673
ചാലക്കുടി1230197131125781060
എറണാകുളം1245972  132475778785
ഇടുക്കി1204191125117246981
കോട്ടയം1206698125613849440
ആലപ്പുഴ1356701140668949988
മാവേലിക്കര1308102133915931057
പത്തനംതിട്ട1382741  143395651215
കൊല്ലം1296720133087334153
ആറ്റിങ്ങല്‍1350710140111450404
തിരുവനന്തപുരം1371427143465763230