കൊച്ചി: കോവിഡ് ലോക്ക്ഡൗണിന് ശേഷം സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറന്നു. രാവിലെ ഒമ്പതുമണിക്ക് വിജയിന്റെ തമിഴ് ചിത്രമായ 'മാസ്റ്റര്‍' പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് തിയേറ്ററുകള്‍ തുറന്നത്. ആദ്യ പ്രദര്‍ശനത്തിന് തന്നെ ആവേശത്തോടെ തിയേറ്ററിലേക്ക് ഒഴുകിയെത്തിയിരിക്കുകയാണ് വിജയ് ആരാധകര്‍. 

Theatre
ആലപ്പുഴ പങ്കജ് തിയേറ്ററിന് പുറത്ത് ഗേറ്റ് തുറക്കുന്നത്
കാത്തിരിക്കുന്നവര്‍ |ഫോട്ടോ:ഉല്ലാസ്.വി.പി. \മാതൃഭൂമി

സംസ്ഥാനത്തെ 670 സ്‌ക്രീനുകളില്‍ അഞ്ഞൂറെണ്ണത്തിലാണ് ആദ്യദിനത്തില്‍ പ്രദര്‍ശനം. അടുത്തയാഴ്ച മലയാളചിത്രമായ 'വെള്ളം' ഉള്‍പ്പെടെയുള്ളവയുടെ റിലീസ് വരുന്നതോടെ കൂടുതല്‍ സ്‌ക്രീനുകളില്‍ പ്രദര്‍ശനമുണ്ടാകും.

എല്ലാ തിയേറ്ററിലും അമ്പതുശതമാനം കാണികളെ മാത്രമാകും പ്രവേശിപ്പിക്കുന്നത്. ഇതിനായി ഒന്നിടവിട്ട സീറ്റുകളില്‍ ഇരിക്കുംവിധം ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ജീവനക്കാര്‍ക്കും കാണികള്‍ക്കും ഗ്ലൗസും സാനിറ്റൈസറും സജ്ജീകരിച്ചിട്ടുണ്ട്. 

കാസര്‍കോട് മൂവിമാക്‌സ് തിയേറ്ററില്‍ വിജയ് ചിത്രം മാസ്റ്ററിന്റെ ആദ്യ പ്രദര്‍ശനം കാണാനെത്തിയവര്‍
കാസര്‍കോട് മൂവിമാക്‌സ് തീയേറ്ററില്‍  വിജയ് ചിത്രം മാസ്റ്ററിന്റെ ആദ്യ പ്രദര്‍ശനം
കാണാനെത്തിയവര്‍ ടിക്കറ്റുകളുമായി  സെല്‍ഫി എടുക്കുന്നു|ഫോട്ടോ രാമനാഥ് പൈ \ മാതൃഭൂമി 

 

ജനങ്ങള്‍ തിയേറ്ററിലേക്കു എത്രയെത്തുമെന്ന കാര്യത്തില്‍ ഉണ്ടായിരുന്ന സംശയങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ആരാധകര്‍ തിയേറ്ററുകളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. 

Content Highlights: Theaters opened and a long line of fans lined up in front of the theaters