പ്രതീകാത്മക ചിത്രം
കണ്ണൂര്‍: സ്ത്രീകളുടെ ആധ്യാത്മിക വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ ഷെയർ ചെയ്ത പള്ളി വികാരിക്കെതിരേ പരാതി. 'മാതൃവേദി' ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ പങ്കുവെച്ചെന്ന് കാണിച്ച് കണ്ണൂർ അടയ്ക്കാത്തോട് സെന്റ് ജോസഫ് കാത്തോലിക്ക് പള്ളി വികാരി സെബാസ്റ്റ്യന്‍ കീഴത്തിനെതിരേയാണ് പരാതി ഉയർന്നിരിക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ചയാണ് പരാതിക്കാസ്പദമായ സംഭവമുണ്ടായത്. അശ്ലീല വീഡിയോ ഗ്രൂപ്പില്‍ വന്നതോടെ സ്ത്രീകള്‍ മാനന്തവാടി രൂപതാ ആസ്ഥാനത്ത് പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് സെബാസ്റ്റ്യന്‍ കീഴേത്തിനെ രൂപതാ ആസ്ഥാനത്തേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്.
വീഡിയോ പോസ്റ്റു ചെയ്തത് തനിക്ക് പറ്റിയ കൈപ്പിഴയാണെന്നാണ് വൈദികള്‍ നല്കിയ വിശദീകരണം. വികാരിക്കെതിരേ ഇതുവരേയും നടപടിയെടുത്തിട്ടില്ല. ഉടന്‍ നടപടിയുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.
Content Highlights: The obscene video was posted on a women's spiritual group
ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്.
(feedback@mpp.co.in)
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..