തിരുവനന്തപുരം: കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടത്തുന്ന പത്താംതരം തുല്യതാ പരീക്ഷകള്‍ അടുത്ത തിങ്കളാഴ്ച തുടങ്ങും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ചിരുന്ന പരീക്ഷകളാണ് നടത്തുന്നത്.
സംസ്ഥാനത്താകെ 10,316 പേര്‍ പരീക്ഷയെഴുതും. ഇതില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ 8 പേരും, 5247 സ്ത്രീകളും, 5061 പുരുഷന്‍മാരും ഉള്‍പ്പെടും. പരീക്ഷ ഭവനാണ് പരീക്ഷയുടെ നടത്തിപ്പ് ചുമതല. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷ നടത്താന്‍ 199 സെന്ററുകളാണ് പരീക്ഷാ ഭവന്‍ സജ്ജമാക്കിയിട്ടുള്ളത്. ഉച്ചയ്ക്ക് 1.40 മുതലാണ് പരീക്ഷ. സെപ്തംബര്‍ 1 ന് പരീക്ഷ സമാപിക്കും.
കന്നഡ ഭാഷയില്‍ പരീക്ഷ എഴുതാന്‍ 176 പേരും തമിഴ് ഭാഷയില്‍ 26 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് . എസ്.സി വിഭാഗത്തില്‍ നിന്ന് 1356 പേരും എസ്. ടി വിഭാഗത്തില്‍ നിന്ന് 194 പേരും ഭിന്നശേഷിക്കാരായ 46 പേരും പരീക്ഷയെഴുതുന്നുണ്ട്. ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയെഴുന്നത് മലപ്പുറം ജില്ലയിലാണ് . 987 സ്ത്രീകളും 1125 പുരുഷന്‍മാരുമടക്കം 2112 പേരാണ് മലപ്പുറത്ത് പരീക്ഷക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
content highlights: tenth level equivalency exam to commence on august 16
Published: 09 Aug 2021, 03:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented